RS Virus : സംസ്ഥാനത്ത് ആർഎസ് വൈറസ് ബാധ; അങ്കമാലിയിൽ അഞ്ച് കുട്ടികൾ ആശുപത്രിയിൽ

RS Virus Infection In Kerala : അങ്കമാലിയിലെ ശിശുഭവനിലെ അഞ്ച് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാളുടെ നില ഗുരുതരമാണ്.

RS Virus : സംസ്ഥാനത്ത് ആർഎസ് വൈറസ് ബാധ; അങ്കമാലിയിൽ അഞ്ച് കുട്ടികൾ ആശുപത്രിയിൽ

പ്രതീകാത്മക ചിത്രം (Image Courtesy : Milos Dimic/E+/Getty Images)

Updated On: 

30 Sep 2024 17:31 PM

കൊച്ചി : കുഞ്ഞു കുട്ടികൾക്കുണ്ടാകുന്ന ശ്വാസകോശ അണുബാധയായ ആർഎസ് വൈറസ് ബാധ (RS Virus) കേരളത്തിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന ശിശുവികസന വകുപ്പിൻ്റെ കീഴിലുള്ള എറണാകുളം അങ്കമാലിയിലെ ശിശുഭവനിലെ അഞ്ച് കുട്ടികൾക്കാണ് ആർ എസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് മാസം പ്രായമുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. രണ്ടാഴ്ചത്തോളമായി കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളിൽ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എല്ലാ ശിശുഭവനുകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിട്ടുണ്ട്. അതേസമയം രോഗബാധയുണ്ടാകാൻ ഇടയായ കാരണമെന്താണെന്ന് ഇതുവരെ അധികൃതർ വ്യക്തമാക്കിട്ടില്ല.

എന്താണ് ആർഎസ് വൈറസ് ബാധ?

റെസ്പിറേറ്ററി സിൻസേഷ്യൽ വൈറസ് (Respiratory Syncytial Virus) എന്നാണ് ആർഎസ് വൈറസിൻ്റെ പൂർണനാമം. ജലദോഷം പനിക്ക് സമാനമായ രോഗലക്ഷ്ണങ്ങളോട് ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് ആർഎസ് വൈറസ് ബാധ. മൂക്കൊലിപ്പ്, ചുമ, തുമ്മൽ, പനി, ശ്വാസമുട്ടൽ തുടങ്ങിയവാണ് ഈ വൈറസ് ബാധയുടെ രോഗലക്ഷ്ണങ്ങൾ. പ്രധാനമായും 18 മാസം വരെ പ്രായമുള്ള കുഞ്ഞുകുട്ടികളാണ് ഈ രോഗബാധ കാണപ്പെടാറുള്ളത്. ചില കുട്ടികളിൽ ന്യുമോണിയയ്ക്ക് സമാനമായ രോഗലക്ഷ്ണങ്ങളും ഉണ്ടാകാറുണ്ട്.

ALSO READ : Amoebic Meningoencephalitis: ഗുരുതര അനാസ്ഥ; ജലാശയവുമായി ബന്ധമില്ലാത്തവ‍ർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം

കുട്ടികൾക്ക് പുറമെ പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഹൃദയം, ശ്വാസകോശം സംബന്ധമായ അസുഖമുള്ളവരിലും ആർ എസ് വൈറസ് ബാധ ഉണ്ടായേക്കാം. പൊതുവെ ചുടുകാലം കഴിഞ്ഞ് തണുപ്പിലേക്ക് കാലാവസ്ഥ മാറുമ്പോഴാണ് രോഗബാധയുണ്ടാകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചുംബനം നൽകുമ്പോഴും പുറത്തേക്ക് വരുന്ന സ്രവത്തിലൂടെയാണ് രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പടരുക.

രോഗം ബാധിച്ചതിന് ശേഷം ഒന്ന് മുതൽ രണ്ടാഴ്ച ശേഷം ഭേദമാകും. കുട്ടികൾക്ക് രോഗബാധയുണ്ടാകാതിരിക്കാൻ ഗർഭിണിയായിരിക്കുമ്പോൾ മാതാവിന് ആർഎസ് വൈറസനെതിരെയുള്ള വൈക്സിൻ നൽകാറുള്ളതാണ്. മുതിർന്നവർക്കും വാക്സിൻ ലഭിക്കും.

Related Stories
Snake Enters Kerala Secretariat: സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ? പിടികൂടാനാകാതെ വനം വകുപ്പ്
Snake In Classroom : ക്ലാസ് മുറിയിൽ വച്ച് ഏഴാം ക്ലാസുകാരിയ്ക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി
Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Building Construction: വീടുകളുടെ ഉയരം ഇനി പ്രശ്നമേയല്ല; കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി, വ്യവസ്ഥകൾ ഉദാരമാക്കുന്നു
Online Trading Scam: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിയത് 39.8 ലക്ഷം രൂപ: തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Kanjirappally Twin Murder Case : ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ