5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Omchery N.N. Pillai: ആരുമെടുക്കാൻ താത്പര്യമില്ലാത്ത വിഷയം ഡിഗ്രി: 500 രൂപയുമായി കോട്ടയത്ത് എത്തിയ ഓംചേരി

Omchery N. N. Pillai Life : ഹോട്ടലിൽ ഭക്ഷണം കഴിക്കവെ എം.എ. വിദ്യാര്‍ഥിയായ സി.പി. രാമകൃഷ്ണ പിള്ളയെ കണ്ടുമുട്ടി. ആവശ്യം അറിയിച്ചതോടെ ഏതെങ്കിലും പത്രത്തിൽ ജോലി വാങ്ങിക്കാവുന്നതല്ലേ എന്ന് അദ്ദേഹം ചോദിച്ചു

Omchery N.N. Pillai: ആരുമെടുക്കാൻ താത്പര്യമില്ലാത്ത വിഷയം ഡിഗ്രി: 500 രൂപയുമായി കോട്ടയത്ത് എത്തിയ ഓംചേരി
ഓംചേരി എൻഎൻ പിള്ള | Credits
arun-nair
Arun Nair | Published: 22 Nov 2024 15:35 PM

കോട്ടയം: പത്താം ക്ലാസ് ജയിച്ച ശേഷം പെട്ടെന്നൊരുന്നാൾ ഓംചേരി നാടുവിട്ടു. അദ്വാനിച്ച് പൈസയുണ്ടാക്കി വിദ്യാഭ്യാസം തുടരുകയായിരുന്നു ലക്ഷ്യം. അങ്ങനെ കാലടിയിലെ ശ്രീരാമകൃഷ്ണാശ്രമത്തില്‍ എത്തി. അന്വേഷണ ത്വരയും അടങ്ങാത്ത പഠനാവേശവും കൊണ്ട് ദക്ഷിണ റെയില്‍വേയില്‍ അക്കൗണ്ട് ക്ലാര്‍ക്കായി ജോലി ലഭിച്ചു. അന്നത്തെ കാലത്ത് പത്താം ക്ലാസ് തന്നെ ഏറ്റവും ഉയർന്ന വിദ്യഭ്യാസമായാണ് കണക്കാക്കിയിരുന്നത്.  500 രൂപയായിരുന്നു അക്കൗണ്ട് ക്ലാർക്കിൻ്റെ സമ്പാദ്യം.

അതുമായി നാട്ടിൽ തിരികെയെത്തി. വണ്ടി കയറി തിരുവനന്തപുരത്ത് എത്തിയപ്പോൾ തെല്ലൊന്ന് സംശയിച്ചു. പൈസയില്ലാതെ പഠിക്കാൻ സാധിക്കില്ലെന്നത് അലട്ടി.  അവിടെയൊരു ഹോട്ടലിൽ ഭക്ഷണം കഴിക്കവെ എം.എ. വിദ്യാര്‍ഥിയായ സി.പി. രാമകൃഷ്ണ പിള്ളയെ കണ്ടുമുട്ടി. ആവശ്യം അറിയിച്ചതോടെ ഏതെങ്കിലും പത്രത്തിൽ ജോലി വാങ്ങിക്കാവുന്നതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ കൊല്ലം ആസ്ഥാനമായൊരു പത്രത്തിൻ്റെ തലസ്ഥാന ലേഖകനായി.

ALSO READ: Omchery N.N. Pillai : എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

പഠനം തുടരുക എന്നതായിരുന്നു പ്രഥാമിക ലക്ഷ്യം. അതുകൊണ്ട് തന്നെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബി.എ. ഇസ്ലാമിക് കള്‍ച്ചറിന് ചേർന്നു. അന്ന് വരെ കാര്യമായി ആരും തിരഞ്ഞെടുക്കാത്ത ബിരുദ വിഷയം എടുത്തയാളോട് ചോദിച്ച വകുപ്പ് മേധാവിയോട്. എന്ത് പഠിച്ചാലും ജോലി കിട്ടുമെന്നായിരുന്നു ഓംചേരിയുടെ മറുപടി.

കോളേജ് വിട്ടാല്‍ ഉടന്‍ പത്രം ഓഫീസിൽ. അവിടെ രാത്രി 2 വരെയും പകൽ വീണ്ടും കോളേജിലും എത്തു. കഷ്ടപ്പെട്ട് ജോലി ചെയ്താണ് അദ്ദേഹം തൻ്റെ ബിരുദം പൂര്‍ത്തിയാക്കിയത്. അത്തരത്തിൽ അധ്വാനിച്ച പൈസ കൊണ്ട് അച്ഛന്റെ ഷഷ്ഠിപൂര്‍ത്തിക്ക് സ്വര്‍ണമാല സമ്മാനിച്ചതാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും അഭിമാന നിമിഷം.

ആലപ്പുഴയിലെ സമരം ചെയ്യുന്ന കയര്‍ത്തൊഴിലാളികള്‍ക്കായി ഒരു ക്ഷേമനിധി രൂപവത്കരിക്കാനുള്ള പണപ്പിരിവിനായി ഒരു നാടകം എഴുതുമോ എന്ന് എകെജി ആവശ്യപ്പെട്ടകാണ് അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതത്തിലെ വലിയ വഴിത്തിരിവ്. ‘ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു’ എന്ന നാടകം അത്തരത്തിലാണ് പിറവി കൊള്ളുന്നത്. അന്നത്തെ ലോക്സഭാ എംപിമാരും ആ നാടകത്തിൽ വേഷമിട്ടു എന്നതാണ് മറ്റൊരു പ്രത്യേകത. എന്ന് മതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹി സെൻ്റ് സ്റ്റീഫൻസ് ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 100 വയസ്സുണ്ട് അദ്ദേഹത്തിന്. കേന്ദ്ര-സംസ്ഥാന സാഹിത്യ പുരസ്കാരങ്ങൾ, 2022-ൽ സംസ്ഥാനത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ കേരള പ്രഭ എന്നിവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.