5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vazhoor soman: വാഴൂർ സോമന് ഇനി ആശ്വസിക്കാം പീരുമേട് തെരഞ്ഞെടുപ്പ് കേസ് തള്ളി

Peermade election case: വാഴൂർ സോമന്‍റെ സത്യവാങ്മൂലമായിരുന്നു പ്രധാനമായും കേസിൻ്റെ തെളിവായി പരി​ഗണിച്ചിരുന്നത്.

Vazhoor soman: വാഴൂർ സോമന് ഇനി ആശ്വസിക്കാം പീരുമേട് തെരഞ്ഞെടുപ്പ് കേസ് തള്ളി
aswathy-balachandran
Aswathy Balachandran | Published: 31 May 2024 14:54 PM

കൊച്ചി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് തള്ളിയതോടെ ഇനി വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസിക്കാം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയാണ് ഹൈക്കോടതി തളളിയത്. എതിർ സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജി തളളിക്കൊണ്ടായിരുന്നു വിധി. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചു എന്നായിരുന്നു ഹർജിയിൽ പ്രധാനമായി ഉയർത്തിയിരുന്ന ആരോപണം.

2021ലെ തിരഞ്ഞെടുപ്പിൽ പീരുമേട്ടിൽ നിന്ന് മത്സരിച്ച എൽ ഡി എഫ് സ്ഥാനാർഥി വാഴൂർ സോമന്‍റെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസ് ഹർജി നൽകിയിരുന്നു.

വാഴൂർ സോമന്‍റെ സത്യവാങ്മൂലമായിരുന്നു പ്രധാനമായും കേസിൻ്റെ തെളിവായി പരി​ഗണിച്ചിരുന്നത്. വിവരങ്ങൾ പൂർണമല്ലെന്നും പല വിവരങ്ങളും മറച്ചു വെച്ചു എന്നുമുള്ള വാദങ്ഹൾക്കൊപ്പം ചില ഭാഗങ്ങൾ മനപൂ‍ർവം ഒഴിവാക്കി എന്ന ആക്ഷേപവും ഉയർന്നിരുന്നു.

ഭാര്യയുടെ പാൻ കാർഡ് വിവരങ്ങൾ ഇല്ലെന്നത് മറ്റൊരു വിഷയം. ഇൻകം ടാക്സ് റിട്ടേണിലെ വിവരങ്ങൾ പൂർണമല്ല, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിൽ വ്യക്തതയില്ല എന്നതും ആക്ഷേപങ്ങളിൽ ഉൾപ്പെടുന്നു. ബാധ്യതയും വരുമാനവും കൃത്യമായി പറഞ്ഞിട്ടില്ലെന്നതു് പ്രധാന വാദമായിരുന്നു.

വെയർ ഹൗസിങ് ചെയർമാൻ പദവി വഹിച്ചുകൊണ്ടാണ് എം എൽ എ ആയത് എന്നത് ഇരട്ടപ്പദവി എന്ന അപവാദമുയർത്തി. ഇത് നിയമ ലംഘനമാണെന്നും ആരോപണമുയർന്നു. എന്നാൽ വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നും അധികാരിയുടെ അറിവോടെയും സമ്മതത്തോടെയും പൂർണവിവരങ്ങൾ പിന്നീട് സമർപ്പിച്ചിരുന്നു എന്നും സോമൻ സമർത്ഥിച്ചു.

സത്യവാങ്മൂലത്തിലെ നിസാര പിഴവുകളുടെ പേരിൽ പത്രിക തളളരുതെന്ന് ഇലക്ഷൻ കമ്മീഷൻ മുൻപ് നിർദ്ദേശിച്ചിരുന്നു. ഇതും മുൻ കോടതിയെ ധരിപ്പിക്കാൻ മറന്നില്ല. ഇതെല്ലാം അം​ഗീകരിച്ചാണ് ഹർജി തളളിയത്. ഇപ്പോൾ വന്നിട്ടുള്ള വിധി ചോദ്യം ചെയ്യുമെന്നും ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും സിറിയക് തോമസ് പറഞ്ഞു.