5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nataraj Pencil Pencil Packing : നടരാജ് പെൻസിൽ പാക്കിങ്ങ് ജോലി, മികച്ച ശമ്പളം, ഒഴിവ് കണ്ടിരുന്നോ?

Nataraj Pencil Pencil Packing Job Scam: നമ്പറിൽ ഞങ്ങൾ വിളിച്ച് നോക്കിയെങ്കിലും പ്രതികരണം ലഭിച്ചില്ല. പരസ്യത്തിൽ തന്നെ നൽകിയിരിക്കുന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെട്ടതോടെ പ്രതികരണം ലഭിച്ചു. ആദ്യം ജോലിക്കായി അടക്കേണ്ട തുകയെ പറ്റിയാണ് പറഞ്ഞത്

Nataraj Pencil Pencil Packing : നടരാജ് പെൻസിൽ പാക്കിങ്ങ് ജോലി, മികച്ച ശമ്പളം, ഒഴിവ് കണ്ടിരുന്നോ?
Pencil Packing Job Scam
arun-nair
Arun Nair | Published: 27 Aug 2024 22:21 PM

കൊച്ചി: നടരാജ് പെൻസിൽ പാക്ക് ചെയ്യാം വമ്പൻ ശമ്പളം, വർക്ക് ഫ്രം ഹോം ഇങ്ങനെയൊരു പരസ്യം ഫേസ്ബുക്കിലെ വിവിധ ഗ്രൂപ്പുകളിൽ നിങ്ങൾ കണ്ട് കാണുമല്ലോ. ഏറ്റവും ലളിതമായൊരു ജോലി, മികച്ച ആനുകൂല്യം. ആകർഷിക്കപ്പെടാൻ മറ്റെന്ത് വേണം. യഥാർത്ഥത്തിൽ ഇത്തരമൊരു പരസ്യത്തിന് പിന്നിൽ എന്താണ്? ആർക്കെങ്കിലും ഇങ്ങനെ ജോലി കിട്ടിയിവരുണ്ടോ? ഇത് സംബന്ധിച്ചുള്ള അന്വേഷണം എത്തിയത് ഒരു നമ്പർ 1 തട്ടിപ്പിലേക്കാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം പെൻസിൽ പാക്കിങ്ങ് ജോലിയുടെ ഒഴിവുകൾ സാമൂഹിക മാധ്യമങ്ങൾ കേന്ദ്രീകരിച്ച് ( പ്രത്യേകിച്ച് ഫേസ്ബുക്ക് ) നടക്കുന്നുണ്ട്. ഇവയെല്ലാം വ്യാജ തട്ടിപ്പ് സംഘങ്ങളുടെ കെണികളാണ്.

സ്ഥിരമായി നിങ്ങൾ കാണുന്ന പരസ്യം

നടരാജ് പെൻസിൽ പാക്കിംഗ് ജോലി, വീട്ടിൽ നിന്ന് ജോലി. പാർട്ട്ടൈം ജോലി. ശമ്പളം 30000 മാസം. ജോലിക്ക് സ്ത്രീയുടെയും പുരുഷന്റെയും അടിയന്തിര ആവശ്യം. എന്റെ കോൺടാക്റ്റ് നമ്പറും വാട്ട്‌സ്ആപ്പ് നമ്പറും മാത്രം 9358728620

മുകളിൽ നൽകിയിരിക്കുന്ന നമ്പറിൽ ഞങ്ങൾ വിളിച്ച് നോക്കിയെങ്കിലും പ്രതികരണം ലഭിച്ചില്ല. പരസ്യത്തിൽ തന്നെ നൽകിയിരിക്കുന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെട്ടതോടെ പ്രതികരണം ലഭിച്ചു. ആദ്യം ജോലിക്കായി അടക്കേണ്ട തുകയെ പറ്റിയാണ് പറഞ്ഞത് ആദ്യം 750 ഉം പിന്നീട് 15000 ഉം അടക്കണമെന്ന് പറഞ്ഞു. അഭിമുഖമോ മറ്റ് നടപടിക്രമങ്ങളോ ഇല്ല പൈസ അടച്ച ഉടൻ കമ്പനിയിൽ നിന്നും നിങ്ങളുടെ ഐഡി കാർഡ്, ശമ്പള അഡ്വാൻസായി 10000 രൂപ, പാക്കിങ്ങ് മെറ്റീരിയൽ എന്നിവ എത്തുമെന്ന്  മാനേജർ എന്ന് സ്വയം പരിചയപ്പെടുത്തിയ വിപിൻ ഗുപ്ത എന്ന ആൾ മെസ്സേജിൽ പറയുന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ഉടൻ അടുത്ത 10  ദിവസത്തിനുള്ളിൽ പാക്കിങ്ങ് മെറ്റീരിയലും സാധനങ്ങളും എത്തും. കൊടുക്കേണ്ടത് രജിസ്ട്രേഷൻ ഫീസിന് പുറമെ ആധാറും, പാസ്പോർട്ട് സൈസ് ഫോട്ടോയും, അഡ്രസ്സും.

യഥാർത്ഥ്യം

ഇത്തരത്തിൽ പരസ്യത്തിൽ വീണ് വഞ്ചിതരാകരുതെന്ന് നേരത്തെ തന്നെ കേരള പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഒരു കൂട്ടം തട്ടിപ്പുകാരുടെ സംഘമാണെന്നും ഏതെങ്കിലും വിധത്തിലും ഓൺലൈൻ തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം ആ വിവരം 1930 വിളിച്ച്  അറിയിക്കണം എന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം കേസുകൾ എത്രയും നേരത്തെ റിപ്പോർട്ട് ചെയ്യുന്നുവോ അത്രയും വേഗം തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനൊപ്പം  www cybercrime gov in എന്ന വെബ്‌സൈറ്റിലും നിങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.  ഇത്തരം തട്ടിപ്പുകാർക്കെതിരെ യഥാർത്ഥ നടരാജ് കമ്പനിയായ ഹിന്ദുസ്ഥാൻ പെൻസിൽസും രംഗത്ത് വന്നിട്ടുണ്ട്.

ഒന്ന് അറിയാൻ 

ഏതെങ്കിലും വിധത്തിൽ പെൻസിൽ പാക്കിങ്ങ് ജോലികളുടെ ഒഴിവുകൾ കണ്ടാൽ ആദ്യം ചെയ്യേണ്ടത്. https://www.hindustanpencils.com/  എന്ന സൈറ്റിൽ കയറി നോക്കാവുന്നതാണ്. അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതുമായി ബന്ധപ്പെട്ട ചില വ്യാജ വെബ്സൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്നതാണ്. ഇവയിലൊന്നിലും വഞ്ചിതരാകാൻ ശ്രദ്ധിക്കണം.