Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Non Resident Kerala (NRK) category in Ration mustering : സെപ്തംബറില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഇ കെവൈസി തുടങ്ങിയിരുന്നു. ഡിസംബര്‍ 31 വരെയായിരുന്നു സമയപരിധി. ഇപ്പോഴും മസ്റ്ററിങ് തുടരുന്നുണ്ട്. മസ്റ്ററിങ് ചെയ്യേണ്ട 1.48 കോടി പേരില്‍ 1.34 കോടി ആളുകളും ഇത് പൂര്‍ത്തിയാക്കി. എന്നാല്‍ മസ്റ്ററിങ് ചെയ്യാത്ത 14 ലക്ഷം പേര്‍ എന്തുകൊണ്ടാണ് ഒഴിവായത് എന്ന് അന്വേഷിക്കുന്നതിന് റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീടുകളിലെത്തും
കേരളത്തില്‍ ഇല്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനാകാത്തവര്‍ ആശങ്കപ്പെടേണ്ട. ഇത്തരത്തിലുള്ളവരെ മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന് പുറത്തായിരുന്നവരെ നോണ്‍ റെസിഡന്റ് കേരള (എന്‍ആര്‍കെ) വിഭാഗമായി പരിഗണിക്കുമെന്നും എന്‍ആര്‍കെ വിഭാഗത്തിലുള്ളവര്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഇ കെവൈസി സെപ്തംബറില്‍ ആരംഭിച്ചിരുന്നു. ഡിസംബര്‍ 31 വരെയായിരുന്നു സമയപരിധിയെങ്കിലും ഇപ്പോഴും മസ്റ്ററിങ് തുടരുന്നുണ്ട്. മസ്റ്ററിങ് ചെയ്യേണ്ട 1.48 കോടി പേരില്‍ 1.34 കോടി ആളുകളും ഇത് പൂര്‍ത്തിയാക്കി. എന്നാല്‍ മസ്റ്ററിങ് ചെയ്യാത്ത 14 ലക്ഷം പേര്‍ എന്തുകൊണ്ടാണ് ഒഴിവായത് എന്ന് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീടുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. റേഷന്‍ കടയുടമകളുടെ സഹായത്തോടെയാകും റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വരുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി മാസത്തെ റേഷന്‍ വിതരണം
- അതേസമയം, ജനുവരി മാസത്തെ റേഷന്‍ വിതരണം ജനുവരി നാലിന് ആരംഭിച്ചിരുന്നു. അന്ത്യോദയ അന്ന യോജന കാര്‍ഡിന് 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും സൗജന്യമായും, രണ്ട് പായ്ക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ലഭിക്കും.
- പിഎച്ച്എച്ച് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പുമാണ് സൗജന്യമായി ലഭിക്കുന്നത്. കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതിമ്പിന്റെ അളവില്‍ നിന്ന് മൂന്ന് കിലോ കുറച്ച്, അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.
- എന്‍പിഎസ് കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. എന്‍പിഎസ് കാര്‍ഡിന് അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും ലഭിക്കും.
- എന്‍പിഎന്‍എസ് കാര്‍ഡിന് ആറു കിലോ അരി കിലോയ്ക്ക് 10.9 രൂപാ നിരക്കിലും എന്‍പിഐ കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.9 രൂപാ നിരക്കിലും ലഭിക്കുന്നതാണെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചിരുന്നു.
Read Also : വേതന പാക്കേജ് പരിഷ്‌കരണം; റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
അനിശ്ചിതകാല സമരത്തിലേക്ക്
ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍. റേഷന്‍ വ്യാപരി സംയുക്ത സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വേതന പാക്കേജ് പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് റേഷന്‍ വ്യാപാരികള്‍ സമരം നടത്താനൊരുങ്ങുന്നത്.
റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. ബിപിഎല്‍ അന്ത്യോദയ കാര്‍ഡുകള്‍ക്ക് അരിക്ക് പകരം അതിനുള്ള പണം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുത് 14,257 റേഷന്‍ വ്യാപാരികളുടെ കടകള്‍ അടച്ച് പൂട്ടുന്നതിനും, ഏകദേശം 30,000ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമിതി പറഞ്ഞു.