കേരളത്തിൽ റേഷൻ കാർഡ് മസ്റ്ററിങ് 85 ശതമാനം പൂര്‍ത്തിയാക്കി; മസ്റ്ററിങ് നവംബര്‍ 30വരെ നീട്ടി | Ration card mustering has been extended till November 30 and 85 percent have been completed Malayalam news - Malayalam Tv9

Ration card Mustering: കേരളത്തിൽ റേഷൻ കാർഡ് മസ്റ്ററിങ് 85 ശതമാനം പൂര്‍ത്തിയാക്കി; മസ്റ്ററിങ് നവംബര്‍ 30വരെ നീട്ടി

Ration card Mustering: സംസ്ഥാനത്ത് മുൻഗണന വിഭാഗക്കാർക്ക് റേഷൻ കാർഡ് മസ്റ്ററിങ്ങ് ചെയ്യാനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബര്‍ 30 വരെ സമയപരിധി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. അതേസമയം ഏറ്റവും കൂടുതൽ മസ്റ്ററിങ്ങ് പൂർത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം.

Ration card Mustering: കേരളത്തിൽ റേഷൻ കാർഡ് മസ്റ്ററിങ് 85 ശതമാനം പൂര്‍ത്തിയാക്കി; മസ്റ്ററിങ് നവംബര്‍ 30വരെ നീട്ടി

റേഷൻ കാർഡ് മസ്റ്ററിംഗ് (image credits: Social Media)

Published: 

02 Nov 2024 16:41 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻ​ഗണനാ റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ് 85ശതമാനവും പൂര്‍ത്തീയാക്കി. ഇതോടെ ഏറ്റവും കൂടുതൽ മസ്റ്ററിങ്ങ് പൂർത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറി. അതേസമയം നവംബര്‍ 30വരെ മസ്റ്ററിങ് തുടരുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിൽ പറഞ്ഞു.ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് 1,29, 49, 049 പേർ മസ്റ്ററിങ്ങ് പൂർത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തിൽ 1,33,92,566 പേരും എഎവൈ കാർഡ് അംഗങ്ങളിൽ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21 ശതമാനം ആളുകളാണ് നിലവിൽ മസ്റ്ററിങ്ങ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം, മസ്റ്ററിങ്ങ് പൂർത്തിയാക്കാത്ത ഒരാൾക്കും സംസ്ഥാനത്ത് അരി നിഷേധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഐറിസ് സ്കാനർ സംവിധാനം ഉപയോഗിച്ച് മസ്റ്ററിങ് പൂർത്തിയാക്കാനാണ് ലക്ഷ്യം. മേരാ EKYC മൊബൈൽ ആപ്പ് വഴി മസ്റ്ററിങ്ങ് പൂർത്തിയാക്കാനും ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Also read-Ration card Mustering: റേഷൻ കാർഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി

ഈ ആപ്പിലൂടെ നവംബർ 11 മുതൽ മസ്റ്ററിങ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതോടെ നവംബര്‍ 30നുള്ളിൽ 100ശതമാനം ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂര്‍ത്തീയാക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് ഒക്ടോബര്‍ 25 വരെ നീട്ടുകയായിരുന്നു. എന്നാൽ ഇത് വീണ്ടും നവംബര്‍ അഞ്ചുവരെ നീട്ടി. അതാണിപ്പോൾ നവംബര്‍ 30വരെ വീണ്ടും നീട്ടിയത്. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംങ് സമയമാണ് പുതുക്കി നിശ്ചയിച്ചത്.

സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണം. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം.

Related Stories
റാഹയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് ആലിയയും രൺബീറും
കാമുകിക്ക് പിറന്നാള്‍ ആശംസകളുമായി ഹൃത്വിക് റോഷന്‍
ലണ്ടനില്‍ ദീപാവലി ആഘോഷത്തിൽ തിളങ്ങി പ്രിയങ്കയും കുടുംബവും
ആരോഗ്യമുള്ള ചർമ്മത്തിന് ആര്യവേപ്പ് ഫേസ്പാക്ക്