Rapper Vedan Ganja Case: വേടന്റെ കലാവാസന ഇല്ലാതാക്കരുത്, ലഹരി ഉപയോഗിച്ചെങ്കില്‍ ശിക്ഷ ലഭിക്കട്ടെ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
Geevarghese Mar Coorilos Supports Vedan: സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍. ആ നിലയ്ക്ക് അദ്ദേഹം കൈവരിച്ച പ്രശസ്തിയും സ്വാധീനവും അസാധാരണമാണ്. ലഹരിക്കെതിരെ നിലക്കൊള്ളുന്നയാളാണ് താന്‍. ലഹരിയെ ന്യായീകരിക്കുന്ന ഒരു നിലപാടും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്: റാപ്പര്‍ വേടന്‍ കഞ്ചാവ് കേസില്‍ പിടിയിലായതില്‍ പ്രതികരിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വേടന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കട്ടെ. വേടന്റെ കലാവാസന ഇല്ലാതാക്കാനുള്ള ശ്രമം നാട് നടത്തരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള വേടന്റെ കലാവിപ്ലവം തുടരട്ടെ. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടണം. പക്ഷേ അദ്ദേഹത്തിന്റെ പാട്ടുകള്‍ ആവേശത്തോടെ ഏറ്റെടുക്കേണ്ട രാഷ്ട്രീയമാണ്. സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍. ആ നിലയ്ക്ക് അദ്ദേഹം കൈവരിച്ച പ്രശസ്തിയും സ്വാധീനവും അസാധാരണമാണ്. ലഹരിക്കെതിരെ നിലക്കൊള്ളുന്നയാളാണ് താന്‍. ലഹരിയെ ന്യായീകരിക്കുന്ന ഒരു നിലപാടും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേടന്റെ രാഷ്ട്രീയ നിലപാടിനോട് താന്‍ യോജിക്കുന്നുവെങ്കിലും താന്‍ ലഹരിക്കെതിരാണ്. വേടനോ വിനായകനോ മോഹന്‍ലാലോ മമ്മൂട്ടിയോ ആര് ലഹരി ഉപയോഗിച്ചാലും നിയമം അതിന്റെ വഴിക്ക് പോകേണ്ടതുണ്ട്. വേടന്റെ സാമൂഹിക പശ്ചാത്തലമാണ് പ്രശ്‌നം. ജാതി എന്ന പരിഗണന പറയാതെ ഈ വിഷയത്തെ സമീപിക്കാന്‍ സാധിക്കില്ലെന്നും കൂറിലോസ് പറയുന്നു.




സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍. ആ നിലയ്ക്ക് അദ്ദേഹം കൈവരിച്ച പ്രശസ്തിയും സ്വാധീനവും അസാധാരണമാണ്. ആ സമൂഹത്തില്‍ നിന്നുമുള്ള ഒരാള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതിനും ഉയരത്തിലാണ് ഇന്നയാളുള്ളത്. അത് ജാതി ഘടനയോട് പോരാടി കഠിനാധ്വാനത്തില്‍ നിന്നും നേടിയെടുത്തതാണ്. അത് നശിപ്പിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Vedan Leopard Tooth Case : പുലിപ്പല്ല് കേസിൽ വേടൻ ജാമ്യമില്ല; വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു
അയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കട്ടെ. എന്നാല്‍ അദ്ദേഹത്തിന്റെ കലാവാസന ഇല്ലാതാക്കാനുള്ള പരിശ്രമം നമ്മുടെ നാട് നടത്തരുത്. വേടന്‍ വരുന്ന സാമൂഹിക പശ്ചാത്തലം അങ്ങനെയായത് കൊണ്ടും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം കൊണ്ടും പിന്തുണയ്ക്കുന്നു. താനൊരു അംബേദ്കറൈറ്റ് ആയതിനാലാണ് വേടന്റെ രാഷ്ട്രീയത്തോട് കൂടുതല്‍ ഇഷ്ടമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.