5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajeev Chandrasekhar: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു

Kerala BJP President Rajeev Chandrasekhar: ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും നേടിയ രാജീവ് ഐടി ആൻറ് ഇലക്ട്രോണിക്സിൻറെയും നൈപുണ്യവികസനത്തിൻറെയും ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാണ്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൻ്റെ ഭാ​ഗമായി ബിജെപി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

Rajeev Chandrasekhar: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു
Rajeev ChandrasekharImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 23 Mar 2025 11:55 AM

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ (Rajeev Chandrasekhar) തിരഞ്ഞെടുത്തു. കെ സുരേന്ദ്രന് പകരമായാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൻ്റെ ഭാ​ഗമായി ബിജെപി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടണമെന്ന ദേശീയ നേതൃത്വത്തിൻ്റെ നിലപാടിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലേക്ക് തിരഞ്ഞെടുത്തത്. എല്ലാ വിഭാ​​ഗത്തെയും ആകർഷിക്കാൻ പറ്റുന്ന ഒരു വ്യക്തി തന്നെയാവണം പ്രസിഡൻ്റെ് സ്ഥാനത്തേക്ക് എത്തേണ്ടതെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും നേടിയ രാജീവ് ഐടി ആൻറ് ഇലക്ട്രോണിക്സിൻറെയും നൈപുണ്യവികസനത്തിൻറെയും ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാണ്.

മാറ്റം ആ​ഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിമെന്ന ബിജെപി നേതൃത്വത്തിൻ്റെ പ്രതീക്ഷയാണ് രാജീവിലെക്ക് എത്തിയത്. അതിനാൽ തന്നെ മാറുന്ന കാലത്തിൻ്റെ വികസന രാഷ്ട്രീയ മുഖമായാണ് രാജീവിനെ ദേശീയ നേതൃത്വം അവതരിപ്പിക്കുന്നത്. ഇതിൻ്റെ പരീക്ണമെന്നോണമാണ് രാജീവിന് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിത്വം നൽകിയതും.

സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേന്ദ്ര നേതൃത്വം പരിഗണിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ‌ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കൂടി പരി​ഗണിച്ചാണ് ഇങ്ങനൊരു സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നത്.