5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rain alert Kerala : ചക്രവാതച്ചുഴിയും കള്ളക്കടലും: അറിയാം മഴക്കാലത്തെ ഈ പ്രതിഭാസങ്ങൾ എന്തെന്ന്

Rain alert kerala : മഴയുടെ ഭീകരത കുറിക്കുന്ന ഈ പ​ദങ്ങൾ കാലാവസ്ഥയെ മാറ്റി മറിക്കുന്ന പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്.

Rain alert Kerala : ചക്രവാതച്ചുഴിയും കള്ളക്കടലും: അറിയാം മഴക്കാലത്തെ ഈ പ്രതിഭാസങ്ങൾ എന്തെന്ന്
aswathy-balachandran
Aswathy Balachandran | Updated On: 17 May 2024 12:17 PM

ചക്രവാതച്ചുഴി, കള്ളക്കടൽ തുടങ്ങിയ പേരുകൾ മഴക്കാലത്ത് വാർത്തകളിൽ നിറയുന്ന പദങ്ങളാണ്. മഴയുടെ ഭീകരത കുറിക്കുന്ന ഈ പ​ദങ്ങൾ കാലാവസ്ഥയെ മാറ്റി മറിക്കുന്ന പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്.

ചക്രവാതച്ചുഴി

ഭൂമിയിലെ ഭീകരന്മാരായ കാറ്റുകളെന്നാണ് ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. സൈക്ലോണിക് സർക്കുലേഷനെയാണ് ചക്രവാതച്ചുഴി എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യ രൂപമാണിത്. അതായത് ന്യൂനമർദ്ദത്തിനു മുമ്പുള്ള അവസ്ഥ. ന്യൂനമർദ്ദം രൂപപ്പെടും മുമ്പ് ചുഴി രൂപത്തിൽ കാറ്റ് കറങ്ങുന്നതിനെ ചക്രവാതച്ചുഴി എന്ന് വിളിക്കാം.

എല്ലാ ചക്രവാതച്ചുഴികളും ചുഴലിക്കാറ്റ് ആവില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ചക്രവാതച്ചുഴി ശക്തികൂടിയാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. ഇത് പിന്നെയും ശക്തി പ്രാപിക്കുമ്പോൾ തീവ്ര ന്യൂനമർദ്ദമാവുകയും പിന്നെയും ശക്തി പ്രാപിച്ച് അതി തീവ്ര ന്യൂനമർദ്ദമാവുകയും ചെയ്യും. ഇതിന് പിന്നെയും ശക്തി പ്രാപിക്കുമ്പോഴാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കമാണ് എന്ന് ചുരുക്കത്തിൽ പറയാം.

എങ്ങനെ ഉണ്ടാകുന്നു

​ഗുരുത്വാകർഷണത്തിനൊപ്പം അന്തരീക്ഷ വായും ഭൂമിയുടെ ഉപരിതലത്തിലേക്ക് ഒരു മർദ്ദം പ്രയോ​ഗിക്കുന്നുണ്ട്. ഇത് ഭൂമിയുടെ പലഭാ​ഗത്തും പലതരത്തിലാണ് അനുഭവപ്പെടുന്നത്. കടലിനു മുകളിലെ അന്തരീക്ഷ മർദ്ദം കുറയുകയും വെള്ളത്തിന്റെ താപനില 26 ഡി​ഗ്രിയിൽ കൂടുകയും ചെയ്യുമ്പോൾ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള കളമൊരുങ്ങുന്നു.

കടലിൽ ചൂട് കൂടുമ്പോൾ ചൂട് പിടിച്ച വായു മുകളിലേക്ക് ഉയരും. അപ്പോൾ മുകളിലുള്ള തണുത്ത വായു താഴേക്കും എത്തുന്നു. ഇതിനിടെ ചുറ്റുമുള്ള സ്ഥലങ്ങളിലെ വായു ഈ വിടവ് നികത്താനായി അവിടേക്ക് എത്തുന്നു. ഒരു ചക്രം പോലെ നടക്കുന്ന അല്ലെങ്കിൽ കറങ്ങുന്ന ഈ പ്രവൃത്തിയാണ് അനുകൂല സാഹചര്യത്തിൽ ചുഴലിക്കാറ്റാവുന്നത്. രൂപപ്പെടുന്ന മേഖല അനുസരിച്ച് മൂന്ന് ചുഴലിക്കാറ്റുകളാണ് ഇങ്ങനെ ഉണ്ടാവുന്നതായി വിദ​ഗ്ധർ പറയുന്നത്. സൈക്ലോജനസിസ് എന്ന് പ്രക്രിയ അറിയപ്പെടുന്നു. ഹരിക്കെയിൻ, ടൈഫൂൺ, സൈക്ലോൺ എന്നിവയാണ് ഇവ.

ALSO READ– ശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് അലർട്ട്

കള്ളക്കടൽ പ്രതിഭാസം

ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരത്ത് ഉയർന്ന തിരമാലകൾ ഉണ്ടാകുന്നതിനെയാണ് പൊതുവെ കള്ളക്കടലെന്നു വിളിക്കുന്നത്. തിരമാലകൾ ഉയരുകയും അതു മൂലം വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്യുന്ന പ്രതിഭാസമാണിത്. പ്രധാനമായും ഏപ്രിൽ മുതൽ മെയ് വരെയുള്ള മഴക്കാലത്തിന് മുമ്പുള്ള സമയങ്ങളിലാണ് ഇത് കൂടുതലായി കാണാൻ സാധിക്കുക.

കള്ളക്കടൽ സമയങ്ങളിൽ കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയരുന്നതായി കാണാം എന്നതും ഇതിന്റെ സവിശേഷതയാണ്. ഉയർന്ന തിരമാലകൾ അടിച്ചുകയറി തീര പ്രദേശങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയ ഇതിനൊപ്പം നടക്കുന്നതിനാലാണ് ഇതിനെ കള്ളക്കടൽ എന്നു വിളിക്കുന്നത്. പലപ്പോഴും സുനാമിയായ ഇത് തെറ്റിധരിക്കാറുണ്ടെങ്കിലും രണ്ടും വ്യത്യസ്തമാണ്.

ഭൂകമ്പങ്ങൾ, വെള്ളത്തിനടിയിലുള്ള മണ്ണിടിച്ചിലുകൾ അല്ലെങ്കിൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ പോലുള്ളവയാണ് സുനാമി ഉണ്ടാകുന്നത്. വെള്ളപ്പൊക്കം, കടൽക്ഷോഭം ചുഴലിക്കാറ്റ് എന്നിവ മൂലമാണ് കള്ളക്കടൽ പ്രതിഭാസം സംഭവിക്കുന്നത് എന്ന് വിദ​ഗ്ധർ പറയുന്നു. സുനാമിയുടെ കാര്യത്തിൽ സംഭവിക്കുന്നത് വ്യത്യാസമുണ്ട്. ആ സമയത്ത് കടൽ ഉള്ളിലേക്ക് വലിഞ്ഞ ശേഷം തിരമാലകൾ അടിച്ചുകയറുകയാണ് ചെയ്യുന്നത്.