Rain Alert in Kerala: ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴ; ജാഗ്രത വേണമെന്ന് അധികൃതർ

Kerala Rain updates : മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rain Alert in Kerala: ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴ; ജാഗ്രത വേണമെന്ന് അധികൃതർ

Kerala Rain Alert

Published: 

22 May 2024 06:06 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മഴ തുടരുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് 24, 25 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചത്.

ALSO READ – സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: റെഡ് അലർട്ട് പിൻവലിച്ചു

ഇന്ന് എട്ട് ജില്ലകളില്‍ ശക്തമായ തുടരുമെന്നും ജാ​ഗ്രത പുലർത്തണേണ്ട ഇടങ്ങളിൽ വേണ്ട മുൻ കരുതലുകൾ വേണമെന്നും അധികൃതർ നിർദ്ദേശിച്ചു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിലവിൽ ഓറഞ്ച് അലര്‍ട്ടാണ് ഉള്ളത്.

നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലര്‍ട്ട് നിലനിൽക്കുന്നുണ്ട്. മറ്റന്നാള്‍ ഇടുക്കിയിലും പാലക്കാടുമാണ് റെഡ് അലേർട്ട് ഉള്ളത്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ അതീവ കരുതിയിരിക്കണം എന്നും അധികൃതർ വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന നിർദ്ദേശവും കാലാവസ്ഥാ അധികൃതർ പുറപ്പെടുവിച്ചു.

മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത ഉള്ളതായും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ജാ​ഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ മലയോരമേഖലയില്‍ താമസിക്കുന്നവരും ശ്രദ്ധിക്കണം.

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് തന്നെയാണ് മുന്നറിയിപ്പ്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുള്ളതായും ജാ​ഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യത.

മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യത ഇണ്ട്. ഈ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാനും അധികൃതർ നിർദ്ദേശം നൽകി. എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിൽ സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

Related Stories
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ