5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala rain alert: മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആലപ്പുഴയും തൃശൂരും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Kerala rain alert: മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Rain Alert
neethu-vijayan
Neethu Vijayan | Updated On: 17 May 2024 18:34 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്.

ആലപ്പുഴയും തൃശൂരും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

തമിഴ്നാട് തീരത്തോട് ചേർന്ന് ഒരു ചക്രവാത ചുഴി നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. അതിനാൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

കാലവർഷം മെയ്‌ 19 ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേർന്നേക്കും.

മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായും തെക്കൻ തമിഴ്നാട് തീരത്തിനും കോമറിൻ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു എന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നു.

അതേസമയം തമിഴ്നാട്ടിലെ നീല​ഗിരി മേഖലയിൽ കനത്ത മഴ തുടരുന്നു. മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീല​ഗിരി ജില്ലാ കളക്ടർ അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ ഊട്ടിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

ചക്രവാതച്ചുഴി

ഭൂമിയിലെ ഭീകരന്മാരായ കാറ്റുകളെന്നാണ് ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. സൈക്ലോണിക് സർക്കുലേഷനെയാണ് ചക്രവാതച്ചുഴി എന്ന് വിശേഷിപ്പിക്കുന്നത്.

ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യ രൂപമാണ് ചക്രവാതച്ചുഴി. അതായത് ന്യൂനമർദ്ദത്തിനു മുമ്പുള്ള അവസ്ഥ. ന്യൂനമർദ്ദം രൂപപ്പെടും മുമ്പ് ചുഴി രൂപത്തിൽ കാറ്റ് കറങ്ങുന്നതിനെ ചക്രവാതച്ചുഴി എന്ന് വിളിക്കാം.

എല്ലാ ചക്രവാതച്ചുഴികളും ചുഴലിക്കാറ്റ് ആവില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ചക്രവാതച്ചുഴി ശക്തികൂടിയാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്.

ഇത് പിന്നെയും ശക്തി പ്രാപിക്കുമ്പോൾ തീവ്ര ന്യൂനമർദ്ദമാവുകയും പിന്നെയും ശക്തി പ്രാപിച്ച് അതി തീവ്ര ന്യൂനമർദ്ദമാവുകയും ചെയ്യും. ഇതിന് പിന്നെയും ശക്തി പ്രാപിക്കുമ്പോഴാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കമാണ് എന്ന് ചുരുക്കത്തിൽ പറയാം.