Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം

Pazhayangadi Railway Station Bike Theft: റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ സ്ഥാപിച്ച സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ജനുവരി 11,12 തീയതികള്‍ കണ്ണപുരം, പഴയങ്ങാടി തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ മൂന്നുപേരുള്ള സംഘം എത്തിയതായിം വിവരം ലഭിച്ചിരുന്ന. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ്ങില്‍ നിന്നാണ് ഇവര്‍ രണ്ടര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ചത്.

Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം

പ്രതീകാത്മക ചിത്രം

Published: 

19 Jan 2025 08:12 AM

കണ്ണൂര്‍: റെയില്‍ സ്‌റ്റേഷനുകളില്‍ നിന്ന് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടിയതായി കണ്ണൂര്‍ പോലീസ്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേരെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തതായാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതികള്‍ ബൈക്ക് മോഷ്ടിച്ചത്.

മുഹമ്മദ് മുസ്തഫ (18), മൊയ്തീന്‍ ഫാസില്‍ (19) ഒരു പതിനേഴുകാരനുമാണ് അറസ്റ്റിലായത്. റെയില്‍വേ സ്‌റ്റേഷന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് പ്രതികള്‍ മോഷ്ടിച്ച രണ്ടര ലക്ഷം രൂപ വിലയുള്ള ബൈക്കും പോലീസ് പിടിച്ചെടുത്തു.

റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ സ്ഥാപിച്ച സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ജനുവരി 11,12 തീയതികള്‍ കണ്ണപുരം, പഴയങ്ങാടി തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ മൂന്നുപേരുള്ള സംഘം എത്തിയതായിം വിവരം ലഭിച്ചിരുന്ന. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ്ങില്‍ നിന്നാണ് ഇവര്‍ രണ്ടര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ചത്.

Also Read: Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം

ബൈക്കിന്റെ ലോക്ക് പൊളിക്കുന്നതില്‍ ഉള്‍പ്പെടെ ഇവര്‍ വൈദഗ്ധ്യം നേടിയിട്ടുള്ളതായാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികള്‍ കാസര്‍കോട് ശൈലിയിലാണ് സംസാരിച്ചതെന്ന് സിസിടിവിയില്‍ പതിഞ്ഞ ശബ്ദത്തില്‍ നിന്ന് മനസിലായി. ഇതോടെയാണ് മോഷ്ടിച്ച ബൈക്കുമായി പ്രതികള്‍ കാസര്‍കോട്ടേക്ക് കടന്നിട്ടുണ്ടാകാമെന്ന് പോലീസിന് സംശയം തോന്നിയത്.

ഇതിന് പിന്നാലെ കാസര്‍കോട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?