5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Train Service: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം മുതൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, സ്റ്റോപ്പുകൾ റദ്ദാക്കും

Changes In Train Timings And Stops: തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ ചില സാങ്കേതിക ജോലികൾ നടക്കുന്നതിനാലാണ് ജനുവരി 18നും 26 നും ഇടയിൽ ട്രെയിൻ സർവ്വീസുകൾ തടസപ്പെടുന്നത്. എറണാകുളത്തിനും ഗുരുവായൂരിനുമിടയിലോടുന്ന ചില ട്രെയിനുകളുടെ ഷെഡ്യൂളുകളിൽ താൽകാലിക മാറ്റം വരുത്തിയിട്ടുണ്ട്. ചില ട്രെയിൻ സർവീസുകൾ പൂർണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. റദ്ദാക്കിയ ട്രയിനുകളുടെയും സമയം മാറ്റിയവയുടെയും പൂർണ്ണ വിവരങ്ങൾ അറിയാം.

Train Service: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം മുതൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, സ്റ്റോപ്പുകൾ റദ്ദാക്കും
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 11 Jan 2025 15:41 PM

തിരുവനന്തപുരം: യാത്ര പോകാൻ ബാ​ഗ് പാക്ക് ചെയ്യാൻ വരട്ടെ… ഈ മാസം 18 മുതൽ ചില ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള ട്രെയിനുകൾക്കാകും നിയന്ത്രണം ഏർപ്പെടുത്തുക. തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ എൻജിനീയറിങ്‌ ജോലികൾ നടക്കുന്നതിനാലാണ് ജനുവരി 18നും 26 നും ഇടയിൽ ട്രെയിൻ സർവ്വീസുകൾ തടസപ്പെടുകയെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ചില ട്രെയിൻ സർവീസുകൾ പൂർണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം എറണാകുളത്തിനും ഗുരുവായൂരിനുമിടയിലോടുന്ന ചില ട്രെയിനുകളുടെ ഷെഡ്യൂളുകളിൽ താൽകാലിക മാറ്റം വരുത്തിയിട്ടുണ്ട്. ചില ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ ജനുവരി 18 മുതൽ നാല് ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം ജംങ്ഷൻ-ഷൊർണൂർ സ്‌പെഷൽ സർവീസ് (06018) ജനുവരി 18, 25 തീയതികളിൽ പൂർണമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

ഷൊർണൂർ-എറണാകുളം ജംങ്ഷൻ സ്‌പെഷൽ സർവീസ് (06017), ഗുരുവായൂർ- എറണാകുളം ജംങ്ഷൻ പാസഞ്ചർ (06439), കോട്ടയം-എറണാകുളം ജംങ്ഷൻ പാസഞ്ചർ (06434) എന്നിവ 19ാം തിയതി റദ്ദാക്കിയ ട്രെയിനുകളാണ്.

ഭാ​ഗികമായി റദ്ദാക്കിയവ

ചെന്നൈ എഗ്മോറിൽ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിൻ (16127) ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കുന്നതാണ്. ചാലക്കുടി മുതൽ ഗുരുവായൂർ വരെയുള്ള ട്രെയിൻ ജനുവരി 18നും 25നും ഇടയിൽ യാത്ര റദ്ദാക്കുന്നതായും റെയിൽവേ അറിയിച്ചു.

ചെന്നൈ സെൻട്രലിൽ നിന്ന് ആലപ്പുഴയിലേക്കുള്ള സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (22639) പാലക്കാട് യാത്ര അവസാനിപ്പിക്കും. തുടർന്ന് ആലപ്പുഴയിലേക്ക് യാത്രയുണ്ടാവുന്നതല്ല.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിൻ (16342) എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.

കരൈക്കലിൽ നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള പുറപ്പെടുന്ന എക്‌സ്പ്രസ് (16187) പാലക്കാട് യാത്ര അവസാനിപ്പിക്കുന്നതാണ്. മധുരയിൽ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് (16327) ജനുവരി 18നും 25നും ഇടയിൽ ആലുവയിലും യാത്ര അവസാനിപ്പിക്കും.

സ്റ്റേഷനുകളിൽ മാറ്റം

ജനുവരി 19നും 26നും ഇടിയിൽ ആലപ്പുഴ-ചെന്നൈ സെൻട്രൽ എക്‌സ്പ്രസ് (22640) പാലക്കാട് നിന്നും രാത്രി 7.50ന് യാത്ര പുറപ്പെടുന്നതാണ്. ‌

രാവിലെ 7.16 ന് എറണാകുളം-കണ്ണൂർ എക്‌സ്പ്രസ് (16305) തൃശൂരിൽ നിന്നാവും 19നും 26നും ഇടയിൽ പുറപ്പെടുക.

ഗുരുവായൂർ-തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് രാവിലെ 5.20 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതാണ്.

എറണാകുളം-കരൈക്കാൽ എക്‌സ്പ്രസ് (16188) പാലക്കാട് നിന്നാവും യാത്ര പുറപ്പെടുക. സമയം പുലർച്ചെ 1.40.

ഗുരുവായൂർ-മധുരൈ എക്‌സ്പ്രസ് (16328) ആലുവയിൽ നിന്ന് രാവിലെ 7.24 ന് പുറപ്പെടുന്നതായും റെയിൽവേ അറിയിച്ചു.