Railway Updates : പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21ന് കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
Kerala Railway Updates : ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടിയലാണ് പൈപ്പ് ലൈൻ ക്രോസിങ് നിർമാണം നടക്കുന്നത്. ട്രെയിനുകൾ ആലപ്പുഴ വഴി വഴിതിരിച്ച് വിടും

Railway Station
തിരുവനന്തപുരം : മാർച്ച് 21ന് കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ അറിയിച്ചു.. ആലപ്പുഴ ജില്ലയിലെ മാവേലിക്കര-ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനുകൾക്കിടിയിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണ പ്രവർത്തികൾക്ക് വേണ്ടിയാണ് വെള്ളിയാഴ്ച നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതെ തുടർന്ന് 21-ാം തീയതി കോട്ടയം വഴിയുള്ള സർവീസുകൾ വൈകുകയോ ആലപ്പുഴയിലൂടെ വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് തിരുവന്തപുരം ഡിവിഷൻ അറിയിച്ചു.
വൈകി ഓടുന്നതും വഴിതിരിച്ചു വിടുന്നതുമായ സർവീസുകൾ
- ട്രെയിൻ നമ്പർ 16333 വേരാവൽ- തിരുവനന്തപുരം സെൻട്രൽ വീക്ക്ലി എക്സ്പ്രസ്- എറണാകുളം ടൗണിൽ നിന്നും ആലപ്പുഴ വഴി സർവീസ് നടത്തും. കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കുന്നതല്ല
- ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് – എറണാകുളം ടൗണിൽ നിന്നും ആലപ്പുഴ വഴി സർവീസ് നടത്തും. പിറവം റോഡ്, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കുന്നതല്ല
- ട്രെയിൻ നമ്പർ 16344 മധുര ജങ്ഷ-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് – അരമണിക്കൂർ വൈകി ഓടും