5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘രാഹുല്‍ ഗാന്ധിക്ക് പിഎഫ്‌ഐയും പിണറായി വിജയന് പിഡിപിയുമാണ് കൂട്ട്’: കെ സുരേന്ദ്രന്‍

എന്‍ കെ പ്രേമചന്ദ്രനൊക്കെ ഏറ്റവും വലിയ ഫ്‌ളെക്‌സ് ബോര്‍ഡ് എംപിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനം സ്വന്തം പേരിലാക്കുകയാണ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍

‘രാഹുല്‍ ഗാന്ധിക്ക് പിഎഫ്‌ഐയും പിണറായി വിജയന് പിഡിപിയുമാണ് കൂട്ട്’: കെ സുരേന്ദ്രന്‍
K Surendran
shiji-mk
Shiji M K | Published: 15 Apr 2024 10:55 AM

കോഴിക്കോട്: കേരളത്തില്‍ എല്ലായിടത്തും ബിജെപി തന്നെയാണ് മുന്നിലുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയുടെ പ്രഭാവം കണ്ട് എല്‍ഡിഎഫും യുഡിഎഫും വെപ്രാളത്തിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘രാഹുല്‍ ഗാന്ധിക്ക് പിഎഫ്‌ഐയും പിണറായി വിജയന് പിഡിപിയുമാണ് കൂട്ട്. തെരഞ്ഞെടുപ്പിനായി വര്‍ഗീയ കക്ഷികളെ ഇരുവരും കൂട്ടുപിടിക്കുകയാണ്. വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലാണ് ഇവരുടെ മത്സരം,’ സുരേന്ദ്രന്‍ പറഞ്ഞു.

എന്‍ഡിഎ വിജയിക്കുമെന്ന സ്ഥിതിയാണിപ്പോഴുള്ളത്. തങ്ങള്‍ വിജയിക്കുമെന്ന് കണ്ടപ്പോള്‍ കള്ളം പ്രചരണം നടത്തുകയാണ്. കേരളത്തിലുള്ളത് വെറും ഫ്‌ളക്‌സ് ബോര്‍ഡ് എംപിമാരാണ്. എന്‍ കെ പ്രേമചന്ദ്രനൊക്കെ ഏറ്റവും വലിയ ഫ്‌ളെക്‌സ് ബോര്‍ഡ് എംപിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനം സ്വന്തം പേരിലാക്കുകയാണ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വയനാട്ടില്‍ താന്‍ വിജയിക്കുകായാണെങ്കില്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ടിപ്പു സുല്‍ത്താന്‍ എന്താണ് കേരളത്തിന് വേണ്ടി ചെയ്തതെന്നാണ് കെ സുരേന്ദ്രന്‍ ചോദിക്കുന്നത്. കുറേ ക്ഷേത്രങ്ങള്‍ ആക്രമിക്കുകയും ഹിന്ദുക്കളെ മതം മാറ്റുകയുമല്ലാതെ വേറെന്താണ് ടിപ്പു സുല്‍ത്താന്‍ ചെയ്തത്. അത്തരമൊരാളുടെ സ്മാരകങ്ങള്‍ നമ്മള്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്നതാണ് സുരേന്ദ്രന്റെ ചോദ്യം.

ഒരു സ്ഥലത്തിന്റെ ചരിത്പം പൂര്‍ണമായും മായ്ച്ചുകളയുക എന്നതാണ് ഈ നീക്കത്തിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് കവി കല്‍പ്പറ്റ നാരായണന്‍ പ്രതികരിച്ചു.