5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aavesham Makeup Man Custody: ആവേശം സിനിമയുടെ മേക്കപ്പ് മാന്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍; കുടുങ്ങിയത് ലൊക്കേഷനിലേക്ക് പോകുന്നതിനിടെ

Aavesham Makeup Man Ranjith Gopinathan: 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇയാളില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തു. 'ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്' ക്യാമ്പയിന്റെ ഭാഗമായാണ് എക്‌സൈസ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

Aavesham Makeup Man Custody: ആവേശം സിനിമയുടെ മേക്കപ്പ് മാന്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍; കുടുങ്ങിയത് ലൊക്കേഷനിലേക്ക് പോകുന്നതിനിടെ
രഞ്ജിത്ത് ഗോപിനാഥന്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 09 Mar 2025 13:10 PM

തൊടുപുഴ: ആവേശം അടക്കമുള്ള ചിത്രങ്ങളുടെ മേക്കപ് മാനായ രഞ്ജിത്ത് ഗോപിനാഥന്‍ (ആര്‍.ജി. വയനാടന്‍) ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍. മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പിടിയിലായത്. സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍, പൈങ്കിളി തുടങ്ങിയ നിരവധി ചിത്രങ്ങളുടെ മേക്കപ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനായ വാഗമണ്ണിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്ത് ഗോപിനാഥന്‍ പിടിയിലായത്.

45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവ് ഇയാളില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തു. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ ക്യാമ്പയിന്റെ ഭാഗമായാണ് എക്‌സൈസ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇയാള്‍ യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.  എക്‌സൈസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഷാനിദിന്റെ വയറ്റിനുള്ളിൽ കഞ്ചാവും?

അതേസമയം, കോഴിക്കോട് പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച യുവാവിന്റെ വയറ്റിനുള്ളില്‍ കഞ്ചാവുമുണ്ടായിരുന്നെന്ന് സംശയം. മൂന്ന് പാക്കറ്റുകളാണ് ഷാനിദിന്റെ വയറ്റിലുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ ക്രിസ്റ്റല്‍ തരികളാണ്. ഒരെണ്ണത്തില്‍ ഇല പോലുള്ള വസ്തുവും കണ്ടെത്തി. ഇത് കഞ്ചാവാണെന്നാണ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പൊലീസ് തുടര്‍നടപടി സ്വീകരിക്കും.