Influencer Roshan: കാർ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ സംഘത്തലവൻ ഇൻസ്റ്റാഗ്രാം താരം; അരലക്ഷത്തിലധികം ഫോളോവേഴ്‌സ്

Instagram Influencer Arrested: ഇയാൾക്ക് ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇയാളുടെ ഇൻസ്റ്റാഗ്രാം പേര് ​ റോഷൻ തിരുവല്ലയെന്നാണ്. ഇൻസ്റ്റാഗ്രാമിൽ റോഷനെ ഫോളോ ചെയ്യുന്ന പലർക്കും ഇയാൾ മോഷ്ടാവാണെന്ന് അറിയില്ല.

Influencer Roshan: കാർ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ സംഘത്തലവൻ ഇൻസ്റ്റാഗ്രാം താരം; അരലക്ഷത്തിലധികം ഫോളോവേഴ്‌സ്

റോഷൻ വർഗീസ് (image credits: instagram)

Updated On: 

30 Sep 2024 12:53 PM

തൃശൂർ: ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർന്ന കേസിൽ പിടിയിലായ അഞ്ചംഗ ക്വട്ടേഷൻ സംഘത്തലവൻ ഇൻസ്റ്റാഗ്രാം താരം. പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടിൽ റോഷൻ വർഗീസിന് (29) ആണ് പിടിയിലായ താരം. ഇയാൾക്ക് ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇയാളുടെ ഇൻസ്റ്റാഗ്രാം പേര് ​ റോഷൻ തിരുവല്ലയെന്നാണ്. ഇൻസ്റ്റാഗ്രാമിൽ റോഷനെ ഫോളോ ചെയ്യുന്ന പലർക്കും ഇയാൾ മോഷ്ടാവാണെന്ന് അറിയില്ല.  സ്ഥിരമായി റീൽ ചെയ്ത് ഒട്ടേറെ ആരാധകരെ റോഷൻ ഉണ്ടാക്കിയിട്ടുണ്ട്. കൂട്ടുകാരുമായുള്ള റീലുകളും കാറിന്റെ വീഡിയോകളുമാണ് കൂടുതലായി പോസ്റ്റ് ചെയ്യാറുള്ളത്.  പ്ലസ്ടുവരെ പഠിച്ച റോഷന്റെ പേരിൽ 22 കേസുകളുണ്ട്. ദേശീയ പാതകളിൽ കാർ യാത്രക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയാണ് പതിവ്. പിന്നാലെ പിടിയിലാകും. ജയിലിൽ നിന്നിറങ്ങി വീണ്ടും സ്വർണം തട്ടും.

സംഭവത്തിൽ അഞ്ച് പേരാണ് പിടിയിലായിട്ടുള്ളത്. തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ ഷിജോ വർഗീസ് (23), തൃശൂർ എസ്എൻ പുരം പള്ളിനട ഊളക്കൽ സിദ്ദീഖ് (26), നെല്ലായി കൊളത്തൂർ തൈവളപ്പിൽ നിശാന്ത് (24), കയ്പമംഗലം മൂന്നുപീടിക അടിപ്പറമ്പിൽ നിഖിൽ നാഥ് (36) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു. ഇനി നാലുപേർ പിടിയിലാകാനുണ്ട്. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്കു രണ്ടരക്കിലോ സ്വർണമാലയുമായി രണ്ട് യുവാക്കൾ വരുന്നതിനിടെയാണ് ഇവർ അക്രമിച്ചത്. പട്ടിക്കാട് കല്ലിടുക്കിൽ വച്ചാണു ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ഏറെ ദൂരം യുവാക്കളുടെ കാറിനെ 3 കാറുകളിൽ പിന്തുടർന്ന ഇവർ തടഞ്ഞുനിർത്തി കാറിന്റെ ചില്ലു തകർത്തു ഡോർ തുറന്നു. കത്തി കഴുത്തിൽവച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി. സ്വർണം ഒളിപ്പിച്ചു വച്ചിരുന്ന കാറും ഇവർ കൈവശപ്പെടുത്തി.

Also read-Attacking Shop Owner: ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് അതിക്രമം; കൊല്ലത്ത് കടയുടമയായ യുവതിയെ മർദ്ദിച്ചയാൾ പിടിയിൽ

പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ സിദ്ദീഖ്, നിശാന്ത്, നിഖിൽനാഥ് എന്നിവരെ ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കു കുതിരാനിൽ നിന്നു പിടികൂടുകയായിരുന്നു. പിന്നീട് ഇവരിൽ നിന്നാണ് സംഘത്തലവനായ റോഷനെക്കുറിച്ച് വിവരം ലഭിക്കുന്നത്. സമാനരീതിയിൽ അന്യസംസ്ഥാനങ്ങളിലും റോഷന്റെ പേരിൽ കേസുണ്ട്. യുവാക്കളിൽ നിന്നു തട്ടിയെടുത്ത കാർ നടത്തറയിൽ നിന്നു നേരത്തെ കണ്ടെടുത്തിരുന്നു. കോയമ്പത്തൂരിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് സംഘത്തെ അറിയിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...