AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Question Paper Leak Case: ചോദ്യപേപ്പർ ചോർച്ച കേസ്; പ്രതി ഷുഹൈബിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും

Question Paper Leak Case Updates: കേസിൽ ഷുഹൈബിന്റെ പങ്ക് വ്യക്തമാക്കി കൊണ്ട് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ കോടതി ഇയാളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് ഷുഹൈബ് കീഴടങ്ങിയത്.

Question Paper Leak Case: ചോദ്യപേപ്പർ ചോർച്ച കേസ്; പ്രതി ഷുഹൈബിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും
ഷുഹൈബ്, എംഎസ് സൊല്യൂഷൻസ് Image Credit source: Social Media
nandha-das
Nandha Das | Published: 07 Mar 2025 07:48 AM

കോഴിക്കോട്: ക്രിസ്മസ് അർധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ കീഴടങ്ങിയ മുഖ്യപ്രതി എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും പ്രവചനം മാത്രമാണ് നടത്തിയതുമെന്ന വാദം തന്നെയാണ് പ്രതി ക്രൈംബ്രാഞ്ചിന് മുന്നിൽ ആവർത്തിച്ചത്.

നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ശുബൈന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. എന്നാൽ, കേസിൽ ഷുഹൈബിന്റെ പങ്ക് വ്യക്തമാക്കി കൊണ്ട് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി ഇയാളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഷുഹൈബ് കീഴടങ്ങുകയായിരുന്നു. ഇതോടെ എസ്പി കെ മൊയ്‌തീൻകുട്ടി, ഡിവൈഎസ്പി ചന്ദ്രമോഹൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം മണിക്കൂറുകളോളം ഷുഹൈബിനെ ചോദ്യം ചെയ്തു.

അതേസമയം, ബുധനാഴ്ച അറസ്റ്റിലായ സ്‌കൂൾ ജീവനക്കാരൻ അബ്ദുൽ നാസർ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. പുറത്തിറങ്ങിയാൽ പ്രതി തെളിവ് നശിപ്പിക്കാൻ സാധ്യത ഉള്ളതിനാൽ ജാമ്യം നൽകരുതെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ ജഫ്രി ജോർജ് വാദിച്ചു. അബ്ദുൾ നാസറിനെയും മറ്റ് രണ്ടു പ്രതികളെയും കസ്റ്റഡിയിൽ വേണം എന്ന് ആവശ്യപ്പെട്ട് പോലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.

ALSO READ: മലപ്പുറത്ത് വയോധികയെ അയൽവാസി മർദ്ദിച്ച സംഭവം; മന്ത്രി ആർ. ബിന്ദു റിപ്പോർട്ട് തേടി; കർശന നടപടി

അതേസമയം, കേസിന് പിന്നിൽ ഗൂഢാലോചയാണെന്ന് ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യക്കടലാസ് കൈപ്പറ്റിയ ഫഹദിനെ എംഎസ് സൊല്യൂഷൻസിലേക്ക് അയച്ചത് മറ്റൊരു സ്ഥാപനമാണെന്നും ആരാണ് അയച്ചതെന്നത് സംബന്ധിച്ച തെളിവുകൾ കൈവശമുണ്ടെന്നും ഷുഹൈബ് പറഞ്ഞു. സെപ്റ്റംബറിന് ശേഷമാണ് ഫഹദ് എംഎസ് സൊല്യൂഷൻസിലേക്ക് എത്തിയത്. തന്റെ സ്ഥാപനത്തെ തകർക്കാൻ മറ്റൊരു പ്രധാന സ്ഥാപനം ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് ഈ കേസ്. ആ സ്ഥാപനം ഇതിന് വേണ്ടി നാട്ടിലെ ഒരു പ്രാദേശിക നേതാവിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷുഹൈബ് ആരോപിച്ചു.