5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PV Anwar: ‘പുഴുക്കുത്തുകളുണ്ടെങ്കിൽ കേസ് വഴിതിരിച്ചുവിടാനുള്ള സാധ്യതയുണ്ട്’; പൊലീസിന്റെ പീഡനങ്ങൾക്ക് ഇരയായവർ ബന്ധപ്പെടാനുള്ള നമ്പർ പങ്കുവച്ച് പി വി അൻവർ

PV Anwar v/s SP Sujith Das: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കള്ളക്കടത്ത് സംഘത്തിൽ നിന്ന് പിടികൂടിയ സ്വർണം സുജിത്ത് ദാസും സംഘവും വിഴുങ്ങി. പൊലീസിനെതിരെയുള്ള പരാതികൾ അറിയിക്കാനുള്ള വാട്സ്ആപ്പ് നമ്പർ പങ്കുവച്ച് പിവി അൻവർ.

PV Anwar: ‘പുഴുക്കുത്തുകളുണ്ടെങ്കിൽ കേസ് വഴിതിരിച്ചുവിടാനുള്ള സാധ്യതയുണ്ട്’; പൊലീസിന്റെ പീഡനങ്ങൾക്ക് ഇരയായവർ ബന്ധപ്പെടാനുള്ള നമ്പർ പങ്കുവച്ച് പി വി അൻവർ
Image Credit: Kerala Police and Pv anwar
athira-ajithkumar
Athira CA | Updated On: 06 Sep 2024 21:41 PM

മലപ്പുറം: എസ് പി സുജിത്ത് ​ദാസിനെതിരായ( SP SUJITH DAS) തന്റെ ആരോപണങ്ങളിൽ മൊഴിയെടുക്കാനായി നാളെ തൃശൂർ ഡിഐജി എത്തുമെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. പൊലീസിൽ പുഴുക്കുത്തുകളുണ്ടെങ്കിലും സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് അട്ടിമറിമറിക്കാനുള്ള സാധ്യതയുള്ളതിനാൽ കെെവശമുള്ള വിവരങ്ങളെല്ലാം ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നുവെന്നും പിവി അൻവർ പറഞ്ഞു. പൊലീസിൽ നീതി ലഭിക്കാത്തവർക്ക് പരാതികൾ അറിയിക്കാനുള്ള വാട്സ്ആപ്പ് നമ്പറും എംഎൽഎ പുറത്തുവിട്ടിട്ടുണ്ട്.

”എടവണ്ണയിൽ വെടിയേറ്റ് മരിച്ച റിദാൻ ബാസിലിൻ്റെ മരണത്തിൽ പൊലീസിന് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നു. സസ്പെൻഷനിലായ എസ്‌പി സുജിത് ദാസിനും അദ്ദേഹത്തിൻ്റെ ഡാൻസാഫ് സംഘത്തിനും ഈ മരണത്തിലുള്ള പങ്ക് അന്വേഷിക്കണം. കരിപ്പൂർ വിമാനത്താവളത്തിൻെ സമീപത്തുള്ള കടകൾക്ക് രാത്രി 10 മണി കഴിഞ്ഞാൽ പ്രവർത്തനാനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത് എസ്പി സുജിത്ത് ദാസാണ്. കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യാനാണ് ഇത്തരത്തിൽ ഉത്തരവിറക്കിയത്. കരിപ്പൂർ കള്ളക്കടത്തിൻ്റെ പ്രധാന കേന്ദ്രമാണ്”. പി വി അൻവർ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി കരിപ്പൂർ എയർപോർട്ടിലെ കള്ളക്കടത്ത് സംഘത്തെ പിടികൂടിയത് സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്. എന്നാൽ ഇവരെ കസ്റ്റംസിന് കൈമാറാറില്ല. സിആർപിസി 120-ാം വകുപ്പ് പ്രകാരമാണ് കള്ളക്കടത്ത് സംഘങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സ്വർണ്ണക്കടത്ത് ഈ വകുപ്പിലല്ല രജിസ്റ്റർ ചെയ്യണ്ടത്. പിടികൂടുന്ന സ്വർണത്തിന്റെ നല്ലൊരു പങ്കും പൊലീസ് അടിച്ചുമാറ്റിയെന്നും പി വി അൻവർ ആരോപിച്ചു.

റിദാൻ ബാസിലിന്റെ പ്രദേശവാസികൾക്കുൾപ്പെടെ സംശയമുണ്ടായിരുന്നു. പരേതന്റെ കുടുംബവുമായി മൂന്ന് -നാല് തവണ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ പെരുന്നാളിന്റെ തലേ ദിവസമാണ് റിദാൻ ബാസിൽ കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം പുറത്തേക്കിറങ്ങിയ റിദാൻ പിന്നീട് തിരികെ വന്നില്ല. കേസിൽ സുഹൃത്തുമായി റിദാൻ്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പൊലീസ് ശ്രമിച്ചു.

ചോദ്യം ചെയ്യലിന്റെ പേരിൽ റിദാന്റെ ഭാര്യയെ അവിഹിത ബന്ധം സ്ഥാപിച്ച് മർദിക്കാൻ ശ്രമിച്ചു. കൊല നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് തെളിവുകൾ കണ്ടെത്തിയത്. റിദാന്റെ സുഹൃത്തിനെ മനപൂർവ്വം പൊലീസ് കേസിൽ കുടുക്കി. കരിപ്പൂരിലെ കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് കൊല്ലപ്പെട്ട റിദാൻ ബാസിൽ. അയാളുടെ ഫോൺ കെെവശപ്പെടുത്താനെത്തിയ സംഘം സംഘർഷത്തിനിടെ റിദാനെ കൊലപ്പെടുത്തിയതെന്നാണ് താൻ സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സേനയിലെ കളവ് ശീലമാക്കിയ ഉദ്യോഗസ്ഥനാണ് സുജിത്ത് ദാസ്. ആഭ്യന്തര വകുപ്പിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പേര് പറഞ്ഞിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് പി ശശിയെക്കുറിച്ചുള്ള പരാതി എഴുതി കൊടുത്തിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി അൻവർ പറഞ്ഞു.