5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

യുഡിഎഫ് പ്രവേശനം വൈകുന്ന സാഹചര്യത്തിലാണ് പിവി അൻവർ അവസാനം തൃണമൂൽ കോൺഗ്രസിൽ ചേരാൻ ഇടയായത്

പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
പിവി അൻവറും ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുംImage Credit source: All India Trinamool Congress X
jenish-thomas
Jenish Thomas | Updated On: 10 Jan 2025 20:53 PM

കൊൽക്കത്ത : നിലമ്പൂർ പിവി അൻവർ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ വെച്ച് മമതയുടെ അനന്തരവനും ടിഎംസിയുടെ ദേശിയ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയിൽ നിന്നും പിവി അൻവർ അംഗത്വം സ്വീകരിച്ചു. എൽഡിഎഫിൽ നിന്നും തെറ്റിപ്പിരിഞ്ഞ് യുഡിഎഫിലേക്കുള്ള പ്രവേശനം വൈകുന്ന വേളയിലാണ് അൻവറിന് ടിഎംസിയിൽ അംഗത്വം ലഭിക്കുന്നത്.  നിലവിൽ കേരളത്തിൽ ടിഎംസിയുടെ ഘടകം പ്രവർത്തിക്കുന്നില്ല.

എൽഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട അൻവർ ആദ്യം തമിഴ്നാട്ടിൽ ഡിഎംകെയ്ക്കൊപ്പം പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. ഇതിനായി ഡെമൊക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. ഈ സംഘടനയുടെ പേരിൽ ആലത്തൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ സ്ഥാനാർഥിയെ നിർത്തുകയും ചെയ്തിരുന്നു. എന്നാൽ സിപിഎമ്മുമായി നല്ല ബന്ധം തുടരുന്നതിനാൽ എംകെ സ്റ്റാലിൻ അൻവറിനെ പാർട്ടിയിൽ എത്തിക്കാൻ കൂട്ടാക്കിയില്ല.

തുടർന്ന് യുഡിഎഫിലേക്ക് ചേരാൻ പല ശ്രമങ്ങൾ ഉണ്ടായെങ്കിലും കോൺഗ്രസ് അത് മുഖവുരയ്ക്കെടുത്തില്ല. തുടർന്നാണ് ബംഗാളിൽ സിപിഎമ്മിനെ തകർത്ത തൃണമൂലുമായി അൻവർ കൈക്കോർക്കുന്നത്. രണ്ട് വർഷങ്ങൾക്ക് ടിഎംസിയുടെ ഒരു ഘടകം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ പിരിച്ചുവിടുകയും ചെയ്തു. ഇനി അൻവറിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് ടിഎംസി.

Updating….