PV Anwar: ഫോൺ ചോർത്തൽ ആരോപണം; മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ

Phone Hacking: ചില വ്യക്തികൾ അനധികൃതമായും നിയമവിരുദ്ധമായും ​ഗവൺമെന്റിന്റെ സോഫ്റ്റ്വെയർ ഉപയോ​ഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ വിഷയത്തിൽ സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും രാജ്ഭവൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

PV Anwar: ഫോൺ ചോർത്തൽ ആരോപണം; മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ
Published: 

11 Sep 2024 17:23 PM

തിരുവനന്തപുരം: പി വി അൻവർ എംഎൽഎ ഉന്നയിച്ച ഫോൺ ചോർത്തൽ വിവാ​ദത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനപ്രതിനിധിയുടെ ആരോപണങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോർട്ട് തേടി. ആരോപണം ​ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടി ​ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. എഡിജിപി എം ആർ അജിത് കുമാറിന്റെ നിർദേശ പ്രകാരം മന്ത്രിമാർ അടക്കമുള്ളവരുടെ ഫോൺ  ചോർത്തിയെന്നാണ് പിവി അൻവറിന്റെ ആരോപണം. കുറ്റക്കാരെ കണ്ടെത്താനായി താനും ഫോൺ ചോർത്തിയെന്ന് അൻവർ തുറന്ന് പറഞ്ഞിരുന്നു.

‌ആരോപണത്തിൽ സർക്കാർ ​കെെക്കോണ്ട നടപടി വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. അൻവറിന്റെ ആരോപണങ്ങളിൽ പൊലീസ് ഉദ്യോ​ഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം വ്യക്തമാണ്. സ്വന്തമായി ഫോൺ ചോർത്തിയെന്ന എംഎൽഎയുടെ തുറന്നുപറച്ചിൽ ​ഗൗരവത്തോടെ കാണണമെന്നും ​രാജ്ഭവൻ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

” നിലമ്പൂർ എംഎൽഎ പിവി അൻവറും ഐപിഎസ് ഉദ്യോ​ഗസ്ഥനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സന്ദേശം വളരെ ഗുരുതരമാണ്. ​ സ്വാധീനമുള്ള ചിലർ സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കുകയാണ്. ഇപ്പോൾ പുറത്തുവന്ന ഓഡിയോ സന്ദേശം പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ക്രിമിനലുകളുമായുള്ള ബന്ധം ഉറപ്പാക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ഫോൺ ചോർത്തുന്നത് ചോർത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാർഗ നിർദേശങ്ങളുടെയും ലംഘനമാണ്.

പ്രത്യേക സോഫ്റ്റ്വെയർ ഉപയോ​ഗിച്ച് ഫോൺ ചോർത്തിയെന്ന തുറന്നുപറച്ചിൽ ​ഗുരുതരമായ കുറ്റമാണ്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. ചില വ്യക്തികൾ അനധികൃതമായും നിയമവിരുദ്ധമായും ​ഗവൺമെന്റിന്റെ സോഫ്റ്റ്വെയർ ഉപയോ​ഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ വിഷയത്തിൽ സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ നിർദേശിച്ചിട്ടുണ്ട്”.- രാജ്ഭവൻ അറിയിച്ചു.

അതേസമയം, എഡിജിപി എം ആർ അജിത് കുമാറിനെതിരെ കൂടുതൽ ആരോപണവുമായി പി വി അൻവർ ​​രം​ഗത്തെത്തി. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും
ചേർന്ന് പൂഴ്ത്തി വെച്ചെന്നാണ് പുതിയ ആരോപണം.

കൂടിക്കാഴ്ചയുടെ ഇൻ്റലിജൻസ്‌ റിപ്പോർട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ല. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അജിത് കുമാറിനെതിരെ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വാമി സന്ദീപാനന്ദ ​ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചു. കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടലാണ് പ്രതികളെ പിടികൂടാൻ കാരണമായത്. പ്രത്യേക അന്വേഷണ സംഘത്തെയും നിയോ​ഗിച്ചിരുന്നു. കേസ് അന്വേഷിച്ച ഡിവെെഎസ്പി ബിജെപി ബൂത്ത് പ്രസിഡന്റായിരുന്നുവെന്നും അൻവർ ആരോപിച്ചു. സേനയിലുള്ള ആർഎസ്എസുകാർ സർക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്ന് ആശ്രമം കത്തിച്ച കേസിൽ വ്യക്തമാണെന്നും അൻവർ കൂട്ടിച്ചേർത്തു.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?