AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PV Anvar: യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖാപിക്കും വരെ ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല; ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് പിവി അൻവർ

PV Anvar Facebook Post: കോൺഗ്രസിൻ്റെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുൻ എംഎൽഎ പിവി അൻവർ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്.

PV Anvar: യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖാപിക്കും വരെ ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല; ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് പിവി അൻവർ
പിവി അൻവർImage Credit source: PV Anvar Facebook
abdul-basith
Abdul Basith | Published: 19 Apr 2025 07:27 AM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മണ്ഡലത്തിലെ മുൻ എംഎൽഎ ആയ പിവി അൻവർ. മാധ്യമങ്ങളുമായി ആശയവിനിമയം താത്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിവി അൻവറിൻ്റെ പ്രഖ്യാപനം.

വിഎസ് ജോയിയെ നിലമ്പൂരിൽ സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്നായിരുന്നു അൻവറിൻ്റെ ആവശ്യം. ആര്യാടൻ ഷൗക്കത്തിൻ്റെ മത്സരിപ്പിക്കരുത് എന്ന് അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. എപി അനിൽ കുമാറുമായുള്ള ചർച്ചയിലടക്കം അൻവർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയാവുമെന്നാണ് സൂചനകൾ. അദ്ദേഹം അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. ഇതിനിടെയാണ് പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്.

പിവി അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

“നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിച്ഛേദിക്കുകയാണ്. പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.”

Also Read: Kerala Patient Death: ഡോക്ടർ വിളിച്ചിട്ടും ആംബുലൻസ്’ എത്തിയില്ല, കാത്തിരുന്നത് രണ്ടു മണിക്കൂർ: രോഗി മരിച്ചു

കഴിഞ്ഞ ജനുവരിയിലാണ് പിവി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേരാൻ പശ്ചിമബംഗാളിൽ പോയപ്പോൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യപ്രകാരമാണ് താൻ പെട്ടെന്ന് രാജിവെക്കാൻ തീരുമാനിച്ചത് എന്ന് അൻവർ പറഞ്ഞിരുന്നു. രാജി സ്ഥിരീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് പിവി അൻവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊൽക്കത്തയിലേക്ക് പോയപ്പോൾ രാജിവെക്കണമെന്ന് തനിക്ക് ആഗ്രഹമില്ലായിരുന്നു എന്ന് അൻവർ പറഞ്ഞിരുന്നു. കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ വന്യജീവി ആക്രമണത്തെപ്പറ്റി മമത ബാനർജിയോട് പറഞ്ഞു. പാർട്ടിയുമായി സഹകരിച്ചാൽ ഇക്കാര്യം രാഹുൽ ഗാന്ധിയുമായും ഇൻഡ്യാ മുന്നണി നേതാക്കളുമായും ചെയ്യുമെന്നും പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും മമത മറുപടി നൽകി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേരാമെന്നും ഇപ്പോൾ പാർട്ടി കോർഡിനേറ്ററായി നിൽക്കാമെന്നും പറഞ്ഞെങ്കിലും മമത അംഗീകരിച്ചില്ല. എത്രയും വേഗം രാജിവച്ച് പാർട്ടിയിൽ ചേരാനായിരുന്നു ആവശ്യം. ഇതോടെയാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും പിവി അൻവർ പറഞ്ഞു.