AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

P V Anvar: പിവി അന്‍വര്‍ ഫാക്ടര്‍ ഇല്ല; ആരുടെയും ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങരുത്; നിലപാടിലുറച്ച് ലീഗ്‌

Muslim League Against PV Anvar: യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് അന്‍വറല്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. കോണ്‍ഗ്രസ് ഒരിക്കലും ആരുടെയും ഭീഷണിക്ക് മുന്നില്‍ വഴങ്ങരുത്. സ്ഥാനാര്‍ത്ഥിയായി ആര് വന്നാലും ലീഗ് പിന്തുണയ്ക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

P V Anvar: പിവി അന്‍വര്‍ ഫാക്ടര്‍ ഇല്ല; ആരുടെയും ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങരുത്; നിലപാടിലുറച്ച് ലീഗ്‌
മുസ്ലിം ലീഗ് കൊടി, പിവി അന്‍വര്‍ Image Credit source: Facebook
shiji-mk
Shiji M K | Published: 20 Apr 2025 07:01 AM

മലപ്പുറം: ആരുടെയും ഭീഷണിക്ക് മുന്നില്‍ വഴങ്ങരുതെന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി മുസ്ലിം ലീഗ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ഒരു ഫാക്ടര്‍ ഇല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുള്‍ വഹാബ് പ്രതികരിച്ചു. നിലവില്‍ നിലമ്പൂരില്‍ അന്‍വറിന് പ്രസക്തി ഇല്ലെന്നും വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് അന്‍വറല്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. കോണ്‍ഗ്രസ് ഒരിക്കലും ആരുടെയും ഭീഷണിക്ക് മുന്നില്‍ വഴങ്ങരുത്. സ്ഥാനാര്‍ത്ഥിയായി ആര് വന്നാലും ലീഗ് പിന്തുണയ്ക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണയും ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ യുഡിഎഫിന് വോട്ട് ചോരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

പിവി അന്‍വറിനെ കൂടാതെ മറ്റ് പല സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയാകുന്നതില്‍ എതിര്‍പ്പുണ്ട്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പിവി അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് എപി അനില്‍ കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഉള്‍പ്പെടെ അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയാകാനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Also Read: PV Anvar: യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖാപിക്കും വരെ ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല; ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് പിവി അൻവർ

കഴിഞ്ഞ ജനുവരിയിലായിരുന്നു പിവി അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ പശ്ചിമബംഗാളില്‍ പോയപ്പോള്‍ മമത ബാനര്‍ജിയുടെ ആവശ്യപ്രകാരമാണ് താന്‍ രാജിവെച്ചതെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോള്‍ രാജിവെച്ച് പാര്‍ട്ടിയില്‍ ചേരാമെന്ന് പറഞ്ഞപ്പോള്‍ മമത സമ്മതിച്ചില്ല. എത്രയും വേഗം പാര്‍ട്ടിയില്‍ അംഗമാകണമെന്നാണ് പറഞ്ഞതെന്നും അന്‍വര്‍ അവകാശപ്പെട്ടിരുന്നു.