5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PV Anvar MLA: ‘പുറത്തിറങ്ങിയാൽ കാണിച്ച് തരാം’; പിവി അൻവർ റിമാന്റിൽ

PV Anvar MLA Remanded: പിവി അൻവറിന്റെ അറസ്റ്റ് തെറ്റായ നടപടിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ പിവി അൻവറിന്റെ അറസ്റ്റ് സ്വാഭാവിക നടപടി മാത്രമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു.

PV Anvar MLA: ‘പുറത്തിറങ്ങിയാൽ കാണിച്ച് തരാം’; പിവി അൻവർ റിമാന്റിൽ
PV Anwar MLAImage Credit source: Social Media
athira-ajithkumar
Athira CA | Updated On: 06 Jan 2025 06:32 AM

മലപ്പുറം: ഡിഎഫ്ഒ ഓ‌ഫീസ് അടിച്ചു തകർത്ത കേസിൽ നിലമ്പൂർ എംഎൽഎ പിവി അൻവർ റിമാന്റിൽ. 14 ദിവസത്തേക്കാണ് എംഎൽഎ റിമാന്റ് ചെയ്തിരിക്കുന്നത്. തവനൂർ സെൻട്രൽ ജയിലിലാണ് പിവി അൻവറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പുലർച്ചെ 2.30 ഓടെയാണ് അൻവറിനെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇന്ന് ജാമ്യാപേക്ഷ നൽകുമെന്നും എംഎൽഎ അറിയിച്ചു. ഒതായിലെ വസതിയിൽ നിന്ന് ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അറസ്റ്റ്. പിന്നാലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സറ ഫാത്തിമയുടെ വസതിയിൽ ഹാജരാക്കിയ അൻവറിനെ റിമാൻഡ് ചെയ്യുകയായിരുന്നു.

അൻവറിനോടൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാല് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. ഇവരെയും തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. കൃത്യനിർവ്വഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയാണ് അൻവറിനെതിരെ ചേർത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണിത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അൻവർ പറഞ്ഞു. മോദിയേക്കാൾ വലിയ ഭരണകൂട ഭീകരത മുഖ്യമന്ത്രി നടപ്പാക്കുന്നു. പിണറായിയുടെ മുസ്ലീം വിരുദ്ധതയുടെ അവസാന ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ശ്രമിച്ചാൽ തന്റെ കരുത്ത് കുറയുന്നതിന് പകരം കൂടം. ജീവനോടെ പുറത്തിറങ്ങിയാൽ ബാക്കി കാണിച്ച് തരാമെന്നും പിവി അൻവർ വ്യക്തമാക്കി.

അതേസമയം, പിവി അൻവറിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയെന്ന് കെ സുധാകരൻ പറഞ്ഞു. പിവി അൻവറിന്റെ അറസ്റ്റ് തെറ്റായ നടപടിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ പിവി അൻവറിന്റെ അറസ്റ്റ് സ്വാഭാവിക നടപടി മാത്രമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. പൊതുമുതൽ നശിപ്പിച്ച കേസിലാണ് അറസ്റ്റ്. നിയമാനുസൃത നടപടി, മറ്റ് വ്യാഖ്യാനങ്ങൾ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്നലെ വെെകിട്ട് നാലരയോട് കൂടി അൻവറിനെതിരെ ജിഡി എന്റർ ചെയ്യുകയും ആറരയോടെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് രാത്രി 9.30 ഓടെയായിരുന്നു അറസ്റ്റ്. ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. തുടർന്നാണ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. കുരുളായിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ചാണ് അൻവറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്തത്. ഡിഎഫ്ഒ ഓഫീസിലെ കസേര, ബൾബ് എന്നിവയെല്ലാം ഡിഎംകെ പ്രവർത്തകർ തല്ലിത്തകർത്തു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം അൻവർ ഉൾപ്പെടെ11 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിവി അൻവർ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതി.