PV Anvar : കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണെന്ന് ‘ദീദി’യോട് പറഞ്ഞു; രാജിയ്ക്കുള്ള കാരണമറിയിച്ച് പിവി അൻവർ

PV Anvar Explains Why He Resigned As MLA: എംഎൽഎ സ്ഥാനം രാജിവച്ചത് എന്തിനെന്നറിയിച്ച് പിവി അൻവർ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് കേരളത്തിലെ വന്യജീവി ആക്രമണത്തെപ്പറ്റി അറിയിച്ചു. പാർലമെൻ്റിൽ ഇക്കാര്യം ഉന്നയിക്കാമെന്ന് മമത ഉറപ്പുനൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

PV Anvar : കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണെന്ന് ദീദിയോട് പറഞ്ഞു; രാജിയ്ക്കുള്ള കാരണമറിയിച്ച് പിവി അൻവർ

പിവി അൻവർ

Published: 

13 Jan 2025 10:48 AM

എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള കാരണം അറിയിച്ച് പിവി അൻവർ. തൃണമൂൽ കോൺഗ്രസിൽ ചേരാനായിപ്പോയപ്പോൾ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് കേരളത്തിലെ പ്രശ്നങ്ങൾ അറിയിച്ചു എന്നും അദ്ദേഹം പറഞ്ഞു. രാജി സ്ഥിരീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് പിവി അൻവറിൻ്റെ വെളിപ്പെടുത്തൽ. അദ്ദേഹം പ്രതിപക്ഷ നേതാവ് വിഡി സതീശനോട് മാപ്പ് ചോദിക്കുകയും ചെയ്തു.

രാജിവെക്കണമെന്ന പ്ലാൻ കൊൽക്കത്തയിലേക്ക് പോയപ്പോൾ ഇല്ലായിരുന്നു എന്ന് അൻവർ പറഞ്ഞു. കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണെന്ന് ജനങ്ങൾ ‘ദീദി’ എന്ന് വിളിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് പറഞ്ഞു. അസമിൽ ഇത്തരം പ്രശ്നങ്ങളുണ്ടെന്നും തങ്ങൾക്ക് അതേപ്പറ്റി അറിയാമെന്നും മമത മറുപടി പറഞ്ഞു. പാർട്ടിയുമായി സഹകരിച്ചാൽ ഇക്കാര്യം രാഹുൽ ഗാന്ധിയുമായും ഇൻഡ്യാ മുന്നണി നേതാക്കളുമായും ചർച്ച ചെയ്യും. ഇക്കാര്യം പാർലമെൻ്റിൽ അവതരിപ്പിക്കും എന്നൊക്കെ മമത പറഞ്ഞു. പാർട്ടി കോർഡിനേറ്ററായി നിൽക്കാമെന്നാണ് താൻ അറിയിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് രാജിവച്ച് പാർട്ടിയിൽ ചേരാമെന്ന് പറഞ്ഞു. എന്നാൽ, ഇത്ര വലിയ ഒരു പ്രശ്നം പറഞ്ഞതിനാൽ എത്രയും വേഗം രാജിവച്ച് പാർട്ടി അംഗമാവണമെന്ന് മമത ആവശ്യപ്പെട്ടു. മലയോര മേഖലയ്ക്കായി പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പിന്നാലെ, കേരളത്തിലെ നേതൃത്വവുമായും സാമുദായിക നേതാക്കളുമായും മലയോര മേഖലയിലെ നാല് ബിഷപ്പുമാരുമായും ബന്ധപ്പെട്ട് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയായിരുന്നു. 11ആം തീയതിയാണ് സ്പീക്കർക്ക് രാജി അറിയിച്ചുകൊണ്ടുള്ള മെയിൽ അയച്ചത്. ഇന്ന് നേരിട്ട് രാജി സമർപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Also Read : PV Anwar: പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

താൻ തുടങ്ങിവച്ച പോരാട്ടം, എഡിജിപി എംആർ അജിത് കുമാർ, മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവരിൽ ഒതുങ്ങിയിരുന്നു. സുജിത് ദാസ് ഏകപക്ഷീയമായി ഒരു സമുദായത്തെ തെറ്റുകാരാക്കി. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്, മരം മുറി തുടങ്ങിയ വിഷയങ്ങളിൽ താൻ പലതവണ മുഖ്യമന്ത്രിയടക്കമുള്ളവരോട് പ്രതികരണമറിയിച്ചു. ഇക്കാര്യങ്ങൾ തുറന്നുപറയണമെന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സിപിഎം പാർട്ടി നേതാക്കളിൽ നിന്ന് നിർദ്ദേശം ലഭിച്ചതോടെയാണ് താൻ അതിന് തയ്യാറായത്. മുഖ്യമന്ത്രിയെ താൻ കുറ്റക്കാരനാക്കില്ല. അദ്ദേഹം ഒരു കോക്കസിൽ കുടുങ്ങിക്കിടക്കുന്നു. അദ്ദേഹം ഒറ്റയടിക്ക് തന്നെ തള്ളിപ്പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് ഇത് എത്തിനിൽക്കുന്നതെന്ന് തനിക്ക് മനസിലായത്. ഇതോടെ തന്നെ പിന്തുണച്ചിരുന്ന നേതാക്കൾ പിന്തുണ പിൻവലിച്ചു. വിളിച്ചാൽ ഫോണെടുക്കാതായി എന്നും അദ്ദേഹം പറഞ്ഞു.

തന്നെ ഒരു സ്ഥലത്ത് കൊണ്ടുപോയി ലോക്ക് ചെയ്യണമെന്ന പദ്ധതി പി ശശി പണ്ടുമുതലേ ആരംഭിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരെ ആരോപണമുന്നയിക്കാൻ ആവശ്യപ്പെട്ടത് പി ശശിയാണ്. ശശി നേരിട്ടാണ് ആവശ്യപ്പെട്ടത്. അന്വേഷണത്തിൽ ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിനും കുടുംബത്തിനും ഉണ്ടായ മാനഹാനിയിൽ താൻ മാപ്പ് ചോദിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

 

Related Stories
Neyyattinkara Samadhi Case: നെയ്യാറ്റിൻകര ഗോപന്‍ സ്വാമി: ‘ഓം നമഃ ശിവായ’ചൊല്ലി പ്രതിഷേധം; സമാധി സ്ഥലം പൊളിക്കല്‍ താത്കാലികമായി നിര്‍ത്തി
Thrissur Man Killed: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശ്ശൂർസ്വദേശി ഷേല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു; മറ്റൊരു മലയാളിക്ക് പരിക്ക്
Kerala Rain Alert: സംസ്ഥാനത്ത് ചൂടിന് ആശ്വാസം: കേരളത്തിൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്
Peechi Dam Tragedy : പീച്ചി ഡാം റിസർവോയർ അപകടം: ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടികൂടി മരിച്ചു; ആകെ മരണം രണ്ടായി
Kerala Lottery Results: ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala School Holiday : വിദ്യാര്‍ത്ഥികളെ ആഹ്ലാദിപ്പിന്‍ ! സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി; കാരണം ഇതാണ്‌
കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് സഹായിക്കും
ആറ് മത്സരങ്ങൾ; 664 റൺസ്; കരുൺ നായർക്ക് റെക്കോർഡ്
ശരീരത്തില്‍ സൂര്യപ്രകാശം ലഭിച്ചില്ലെങ്കില്‍?
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ