PV Anvar: ആലുവയിൽ പാട്ടാവകാശം മാത്രമുള്ള 11 ഏക്കർ ഭൂമി കൈവശപ്പെടുത്തി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

Vigilance Investigation Against PV Anvar: ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. കൊല്ലം സ്വദേശിയായ വ്യവസായിയുടെ പരാതിയുടെ പരാതിയിലാണ് അന്വേഷണം. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര അഡീഷണൽ സെക്രട്ടറി നിർദ്ദേശം നൽകി.

PV Anvar: ആലുവയിൽ പാട്ടാവകാശം മാത്രമുള്ള 11 ഏക്കർ ഭൂമി കൈവശപ്പെടുത്തി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

പിവി അൻവർ

Published: 

22 Jan 2025 10:11 AM

അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ പാട്ടാവകാശം മാത്രമുള്ള 11 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അൻവർ ഭൂമി കൈവശപ്പെടുത്തിയതിനെതിരെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ശുപാർശ ചെയ്തു. ഇതോടെ ആഭ്യന്തര അഡീഷണൽ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രനാണ് അൻവറിനെതിരെ പരാതിനൽകിയത്. ഇതിന് പിന്നാലെയാണ് പ്രാഥമികാന്വേഷണം നടത്തി വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ശുപാർശയ്ക്ക് പിന്നാലെ വിശദമായ അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഇത് വിജിലൻസ് യൂണിറ്റിന് കൈമാറി. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് പരാതിയിൽ അന്വേഷണം നടത്തും.

Also Read: PV Anvar : കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണെന്ന് ‘ദീദി’യോട് പറഞ്ഞു; രാജിയ്ക്കുള്ള കാരണമറിയിച്ച് പിവി അൻവർ

ഈ മാസം 13നാണ് പിവി അൻവർ എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെച്ചത്. സ്വന്തം പാർട്ടി തുടങ്ങിയ അൻവർ പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. പശ്ചിമബംഗാളിലെത്തി മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. കൊൽക്കത്തയിലേക്ക് പോയപ്പോൾ രാജിവെക്കണമെന്ന പ്ലാനില്ലായിരുന്നു എന്ന് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണെന്ന് മമതയോട് പറഞ്ഞു. പാർട്ടിയുമായി സഹകരിച്ചാൽ ഇക്കാര്യം രാഹുൽ ഗാന്ധിയുമായും ഇൻഡ്യാ മുന്നണി നേതാക്കളുമായും ചർച്ച ചെയ്ത് വിഷയം പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് മമത പറഞ്ഞു. പാർട്ടി കോർഡിനേറ്ററായി നിൽക്കാമെന്നാണ് താൻ പറഞ്ഞത്. എന്നാൽ, എത്രയും വേഗം എംഎൽഎ സ്ഥാനം രാജിവച്ച് പാർട്ടി അംഗത്വമെടുക്കാൻ മമത ആവശ്യപ്പെട്ടു. ഇതോടെയാണ് തീരുമാനമെടുത്തത്. 11ആം തീയതി സ്പീക്കർക്ക് രാജി അറിയിച്ചുകൊണ്ടുള്ള മെയിൽ അയച്ചു. 13ന് നേരിട്ട് രാജിസമർപ്പിച്ചു എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിവി അൻവറിനെതിരായ കേസ്
പിവി അൻവർ എംഎൽയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍, പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അൻവർ അടക്കം കണ്ടാലറിയാവുന്ന 11 പേർക്കെതിരെയായിരുന്നു കേസ്. പിവി അൻവറായിരുന്നു ഒന്നാം പ്രതി.

മലപ്പുറം കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസി യുവാവിനെ കാട്ടാന അടിച്ചു കൊന്ന സംഭവത്തിൽ പിവി അൻവറിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ സംഘം സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ജില്ലാ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. ഈ സംഭവത്തിൽ കേസെടുത്ത പോലീസ് ജനുവരി അഞ്ചിന് മലപ്പുറം ഒതായിലെ വീട്ടിൽ നിന്ന് അൻവറിനെ കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്‌പി ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം വീടുവളഞ്ഞാണ് അൻവറിനെ കസ്റ്റഡിയിലെടുത്തത്. ആറാം തീയതി നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി അൻവറിന് ജാമ്യം അനുവദിച്ചു. അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം തള്ളിയ കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Related Stories
Palakkad Plus One Student Video : പ്ലസ് വൺ വിദ്യാർഥിയുടെ കൊലവിളി വീഡിയോ; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
Kerala Lottery Results : 50 കൊടുത്താലെന്താ, കയ്യില്‍ കിട്ടിയത് ഒരു കോടിയല്ലേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി അടിച്ചത് ഈ നമ്പറിന്‌
Aswathy Sreekanth: ‘അടികിട്ടിയ നമ്മളൊക്കെ നല്ലതാണോ? നാൽപ്പത് വയസ്സുകാരെപോലെ നാല് വയസ്സുകാരി പെരുമാറണം… അതിനുള്ള മാർ​ഗം അടിയും’; അശ്വതി ശ്രീകാന്ത്
Palakkad Student Video Issue: ദേഷ്യത്തിൽ സംഭവിച്ചത്, കൊലവിളിയിൽ മാപ്പ് പറയാം ; കേസ് എടുക്കാനാവില്ലെന്ന് പോലീസ്
Palakkad Student Suspended : മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് പ്രധാനാധ്യാപകന് നേരെ കൊലവിളി; പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പൻഡ് ചെയ്തു
Kerala Govt Employee Strike: പങ്കാളിത്ത പെൻഷൻ; സംസ്ഥാനത്ത് സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ
എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്