Punalur-Nagercoil Train: കാത്തിരിപ്പ് യാഥാർഥ്യമായി; പുനലൂർ പാസഞ്ചർ ട്രെയിൻ കന്യാകുമാരിയിലേക്ക്
Punalur-Nagercoil Train Extend To Kanyakumari: നിരവധി യാത്രക്കാരും യാത്രക്കാരുടെ സംഘടന പ്രതിനിധികളും പുനലൂർ - നാഗർകോവിൽ ജങ്ഷൻ എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടുന്നത് സംബന്ധിച്ച് ആവശ്യും ഉയർത്തിയതിന് പന്നാലെയാണ് നീക്കം. പുനലൂരിലെയും കൊട്ടാരക്കരയിലെയും സ്ഥിരം യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു പുനലൂർ നാഗർകോവിൽ പാസഞ്ചർ (06639) കന്യാകുമാരിയിലേക്ക് നീട്ടിയത്.
പുനലൂരിൽ നിന്ന് നാഗർകോവിലേക്ക് സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിൻ ഇന്നുമുതൽ പുനലൂർ മുതൽ കന്യാകുമാരി വരെ സർവീസ് നടത്തും. കന്യാകുമാരിയിലേക്ക് സർവീസ് ദീർഘിപ്പിച്ച ശേഷമുള്ള ട്രെയിനിൻറെ ആദ്യ സർവീസാണ് ഇന്ന് മുതൽ ആരംഭിച്ചത്. പുനലൂരിലെയും കൊട്ടാരക്കരയിലെയും സ്ഥിരം യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു പുനലൂർ നാഗർകോവിൽ പാസഞ്ചർ (06639) കന്യാകുമാരിയിലേക്ക് നീട്ടിയത്. അതേസമയം ട്രെയിനിൻറെ സമയക്രമം എന്നുമുതൽ മാറുമെന്ന കാര്യത്തിലാണ് യാത്രക്കാർ കാത്തിരിക്കുന്നത്.
രാവിലെ 6:35ന് പുനലൂർ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12:15ന് കന്യാകുമാരിയിൽ എത്തുന്ന രീതിയിലാണ് സർവീസ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഇന്നലെവരെ 11:35ന് നാഗർകോവിൽ ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്ന വിധമായിരുന്നു ട്രെയിനിൻറെ സർവീസ്. പനലൂരിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനിന് 17 സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്.
നിരവധി യാത്രക്കാരും യാത്രക്കാരുടെ സംഘടന പ്രതിനിധികളും പുനലൂർ – നാഗർകോവിൽ ജങ്ഷൻ എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടുന്നത് സംബന്ധിച്ച് ആവശ്യും ഉയർത്തിയതിന് പന്നാലെയാണ് നീക്കം. വിഷയത്തിൽ അടിയന്തര നടപടി തേടിക്കൊണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവരുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.
പുനലൂർ നഗർകോവിൽ പാസഞ്ചർ ട്രെയിൻ കന്യാകുമാരിയിലേക്ക് നീട്ടുന്നതിനൊപ്പം തന്നെ ട്രെയിനിൻറെ സമയം സംബന്ധിച്ച് ചില മാറ്റങ്ങളും ഇതിനോടൊപ്പം നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ 9:30ന് എങ്കിലും ട്രെയിൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിധത്തിലുള്ള ക്രമീകരണങ്ങൾ നടത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്.
പുനലൂർ കൊട്ടാരക്കര ഭാഗങ്ങളിൽനിന്ന് ദിനവും തിരുവനന്തപുരം ഭാഗത്തേക്ക് ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥരുടെയും വിദ്യാർഥികളുടെയും ആവശ്യം പരിഗണിച്ചാണ് ഇത്തരത്തിൽ സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടിട്ടുള്ളത്. അതോടൊപ്പം അധികം ചില സ്റ്റോപ്പുകൾ കൂടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അടുത്ത ടൈംടേബിൾ കമ്മറ്റിയോട് കൂടി പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യകാലത്ത് ട്രെയിൻ സർവീസ് കന്യാകുമാരി വരെയായിരുന്നു.
പിന്നീട് ചില സാങ്കേതിക കാരണങ്ങൾ മൂലം രാവിലെ പോകുന്നത് നാഗാർകോവിൽ വരെയാക്കി ക്രമീകരിക്കുകയാണ് ചെയ്തത്. എന്നാൽ തിരിച്ചു വരുന്നത് കന്യാകുമാരിയിൽ നിന്നായിരുന്നു. പുനലൂർ പാസഞ്ചറിൻറെ പുതിയ സമയക്രമത്തിൻറെ പശ്ചാത്തലത്തിൽ തിരുനെൽവേലി – നാഗർകോവിൽ റൂട്ടിൽ ഓടിയിരുന്ന പാസഞ്ചർ ട്രെയിൻ (06642) സർവീസിൽ മാറ്റം വരുത്തിിട്ടുണ്ട്. ഇനി മുതൽ തിരുനെൽവേലി – കന്യാകുമാരി പാസഞ്ചർ ആയിട്ടാവും ഈ ട്രെയിൻ സർവീസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് നാഗർകോവിൽ നിന്ന് തിരുനെൽവേലിക്ക് (06641) പോയിരുന്ന പാസഞ്ചർ ട്രെയിൻ ഇനിമുതൽ കന്യാകുമാരി തിരുനെൽവേലി ആയിട്ടാകും സർവീസ് നടത്തുക.