Actress Attack Case: ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് തന്നെ; 1.5 കോടി വാഗ്ദാനം ചെയ്തു, ഇനിയും 80 ലക്ഷം കിട്ടാനുണ്ട്: പള്‍സര്‍ സുനി
Pulsar Suni's Statement Against Dileep on Actress Attack Case: 1.5 കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പള്‍സര്‍ സുനി പറഞ്ഞു.ആവശ്യം വരുമ്പോള്‍ പലപ്പോഴായി ദിലീപില്‍ നിന്ന് പണം വാങ്ങിയിരുന്നതായും പള്‍സര്‍ സുനി പ്രതികരിച്ചു. ദിലീപ് പലപ്പോഴായി പണം നല്‍കിയെന്നും പള്‍സര്‍ സുനി പറയുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് തന്നെ എന്ന് പള്‍സര്‍ സുനി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. 1.5 കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പള്‍സര്‍ സുനി പറഞ്ഞു.
1.5 കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെങ്കിലും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞു. പള്‍സര്‍ സുനി ഇതാദ്യമായാണ് ഒരു മാധ്യമത്തിനോട് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ദിലീപ് പലപ്പോഴായി പണം നല്‍കിയെന്നും പള്‍സര്‍ സുനി പറയുന്നു. ആവശ്യം വരുമ്പോള്‍ പലപ്പോഴായി ദിലീപില്‍ നിന്ന് പണം വാങ്ങിയിരുന്നതായും പള്‍സര്‍ സുനി പ്രതികരിച്ചു.
2017 ഫെബ്രുവരി പതിനേഴിനാണ് തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെ നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.




Also Read: Actress Attack Case: പോരാട്ടത്തിന്റെ ഏഴ് വര്‍ഷങ്ങള്‍; എങ്ങുമെത്താതെ നടി ആക്രമിക്കപ്പെട്ട കേസ്
അതേസമയം, ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പല സാക്ഷികളെയും ഇനിയും വിസ്തരിക്കാനുണ്ടെന്നും താനുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് വിചാരണ സങ്കീര്‍ണമാക്കിയതെന്നും ചൂണ്ടിക്കാട്ടി സുനി ഹര്‍ജി സമര്‍പ്പിച്ചിരുന്നു.