5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala : ഇത്തവണ ശബരിമലയിൽ സ്ത്രീ പ്രവേശനമല്ല സ്പോട്ട് ബുക്കിങ് ആണ് വിഷയം, സമരം തുടങ്ങി

Protest at Sabarimala on spot booking issue: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Sabarimala : ഇത്തവണ ശബരിമലയിൽ സ്ത്രീ പ്രവേശനമല്ല സ്പോട്ട് ബുക്കിങ് ആണ് വിഷയം, സമരം തുടങ്ങി
ശബരിമല ( Image Courtesy: Facebook)
aswathy-balachandran
Aswathy Balachandran | Updated On: 16 Oct 2024 19:54 PM

പത്തനംതിട്ട: ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് നിർത്തിയതിനെതിരേ പ്രതിഷേധം പുകയുന്നു. സർക്കാർ തീരുമാനമായിരുന്നു സ്‌പോട്ട് ബുക്കിങ് നിർത്തുക എന്നത്. ഈ തീരുമാനത്തിനെതിരേ പ്രത്യക്ഷ സമരപരിപാടികൾക്ക് തുടക്കമായിയിരിക്കുകയാണ്. കളക്ടറേറ്റിനു മുന്നിൽ ശബരിമല അയ്യപ്പസേവാ സമാജം ധർണ നടത്തിയതോടെയാണ് പ്രത്യക്ഷ സമരപരിപാടികൾ തുടങ്ങിയത്.

ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഇത് രാഷ്ട്രീയചിന്തയായി കാണുന്നതാണ് പ്രശ്‌നമെന്നും, ധർണ ഉദ്ഘാടനംചെയ്ത സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് വ്യക്തമാക്കി. 2018-നു മുൻപ് ഒരു കോടിയിലേറെ തീർഥാടകർ ഒരു പ്രശ്‌നവുമില്ലാതെ വന്നിരുന്നു എന്നും ഓൺലൈൻ ബുക്കിങ് വഴി ദർശനം നടത്താൻ ആദ്യം അക്ഷയ സെന്ററിൽ കാണിക്കയിടേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ നിരവധി ചർച്ചകളാണ് നടക്കുന്നത്. പലരും അഭിപ്രായപ്രകടനവുമായി രം​ഗത്ത് എത്തിയിട്ടുണ്ട്.

ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടിരുന്നു. വെർച്വൽ ക്യു സംവിധാനത്തിനൊപ്പം സ്‌പോട്ട് ബുക്കിങ് സൗകര്യവും ഉണ്ടാകണം എന്നും ഇല്ലെങ്കിൽ വിശ്വാസത്തിന്റെ പേരിൽ ഒരു സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബി.ജെ.പി.യും ആർ.എസ്.എസും ഉൾപ്പെടെയുള്ളവർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ – പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് പാലക്കാട്ടെ നേതാക്കൾ; കെ സുരേന്ദ്രന് തിരിച്ചടി

സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും തീർഥാടനം അലങ്കോലമാക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ കത്ത് അതിനിടെ പുറത്തു വന്നു. കഴിഞ്ഞ വർഷം 90,000 പേരെയും സ്‌പോട്ട് ബുക്കിങ്ങിലൂടെ 15,000 പേരെയും അനുവദിച്ചിട്ടും ഒട്ടേറെപ്പേർക്ക് ദർശനം കിട്ടിയില്ലെന്നും ഓൺലൈൻ മാത്രമാക്കുന്നത് ഗുരുതര പ്രശ്‌നങ്ങൾക്ക് വഴിവെക്കും എന്നും കത്തിൽ പറയുന്നു.

ശബരിമല ദർശനത്തിന് സ്‌പോട് ബുക്കിങ്ങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ രം​ഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. ശബരിമലയിൽ പ്രതിദിനം 80,000 തീർഥാടകർക്ക് സുഗമമായും സുരക്ഷിതമായും ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് എന്നും മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീർഥാടകനും തിരിച്ചുപോകേണ്ടി വരില്ലെന്നും വാസവൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.