5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rain Holiday : ‘ജില്ലാ കലക്ടർ നൽകിയ അധികാരത്തിന്റെ അടിസ്ഥാനത്തിൽ’ മക്കൾക്ക് മഴ അവധി നൽകി മാതാപിതാക്കൾ…

Kozhikode rain holiday issue: അതാതു പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ചു സ്‌കൂളുകൾക്കു അവധി നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്നായിരുന്നു കളക്ടർ നൽകിയ അറിയിപ്പ്. തുടർന്ന് ഡിപിഐ യോഗം ചേർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

Rain Holiday : ‘ജില്ലാ കലക്ടർ നൽകിയ അധികാരത്തിന്റെ അടിസ്ഥാനത്തിൽ’ മക്കൾക്ക് മഴ അവധി നൽകി മാതാപിതാക്കൾ…
Kerala Rain School Holiday (Image Courtesy – Social Media)
aswathy-balachandran
Aswathy Balachandran | Updated On: 19 Jul 2024 17:48 PM

കോഴിക്കോട്: മഴ കനക്കുമ്പോഴും അവധി പ്രഖ്യാപിക്കാത്ത കളക്ടർക്കെതിരേ ട്രോളിലൂടെ പ്രതികരണം. ഇത്തവണ കുട്ടികളല്ല രക്ഷിതാക്കളാണ് പരാതിയുമായി രം​ഗത്ത് വന്നത്. പലരും പരസ്യമായി കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിൽ കമന്റുകളിട്ടു പ്രതിഷേധിച്ചു. കുട്ടികളെ സ്‌കൂളിൽ അയയ്ക്കുന്ന കാര്യം രക്ഷിതാക്കൾക്ക് തീരുമാനിക്കാം എന്നു തുടങ്ങുന്ന ട്രോളുകൾ ജില്ലാ കളക്ടർ നൽകിയ അധികാരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ സ്കൂളിൽ അയക്കുന്നില്ല എന്ന തീരുമാനം പ്രഖ്യാപിക്കൽ വരെ എത്തി.

ശക്തമായ മഴയ്ക്കും ചുഴലികാറ്റിനും സാധ്യതയുള്ളതിനാൽ സ്വന്തം മക്കളുടെ പഠനം വേണോ ജീവൻ വേണോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു എന്നതായിരുന്നു ട്രോളുകളിൽ ഒന്ന്.
കനത്ത മഴ പെയ്തിട്ടും ജില്ലയിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കാതെ ആ ചുമതല പ്രധാന അധ്യാപകരുടെ ചുമലിൽ കെട്ടിവച്ചതിൽ കോഴിക്കോട് കളക്ടർക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നത്. കോഴിക്കോട് ജില്ലയിൽ കനത്ത മഴയെത്തുടർന്ന് പലയിടത്തും വെള്ളം കയറിയിരുന്നു.

ALSO READ- കളക്ടർ താലൂക്ക് അടിസ്ഥാനത്തിൽ അവധി പ്രഖ്യാപിക്കുന്നതാവും നല്ലത് : അധ്യാപക

കൂടാതെ മരവും പോസ്റ്റും വീണു ഗതാഗതം മുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ അവധി പ്രഖ്യാപിക്കാൻ കളക്ടർ സ്‌നേഹിൽ കുമാർ സിങ് തയാറായില്ലെന്നു മാത്രമല്ല ആ ഉത്തരവാദിത്തം സ്കൂളിലെ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും നൽകി കൈകഴുകുകയും ചെയ്തു. ഒടുവിൽ ഡിപിഐ ഇന്നലെ രാത്രി അടിയന്തര ഓൺലൈൻ യോഗം ചേർന്നാണ് അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

അതാതു പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ചു സ്‌കൂളുകൾക്കു അവധി നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്നായിരുന്നു കളക്ടർ നൽകിയ അറിയിപ്പ്. തുടർന്ന് ഡിപിഐ യോഗം ചേർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

അങ്ങേയറ്റം നിരുത്തരവാദിത്തപരമായ തീരുമാനമാണു കളക്ടർ എടുത്തതെന്ന ആരോപണം ശക്തമാണ്. ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ കലക്ടറുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തനത്തെ വിമർശിച്ചു കമന്റുകൾ എത്തി. ബുധനാഴ്ച സ്‌കൂളുകൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച അവധി പ്രഖ്യാപിക്കാതിരിക്കുകയും അന്ന് ജില്ലയിൽ കനത്ത മഴ പെയ്യുകയും ചെയ്തത് കളക്ടർക്ക് പാരയായി. നാദാപുരത്തു ചില സ്‌കൂളുകളിൽ ഇന്നലെ പ്രധാന അധ്യാപകർ അവധി പ്രഖ്യാപിച്ചു. ചില സ്‌കൂളുകൾ ഉച്ചയ്ക്കു വിട്ടു. പ്രധാന അധ്യാപകർക്കു തീരുമാനിക്കാം എന്ന നിർദേശം വന്നതുപോലും രാത്രി ഒൻപതു മണിയോടെയാണ് എന്നതും ശ്രദ്ധേയമാണ്.

Latest News