5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

wayanad By Election 2024: പ്രിയങ്ക നാളെ വയനാട്ടിലെത്തും, ഇനി രണ്ടു ദിവസം സ്വന്തം തട്ടകത്തിൽ

Priyanka Gandhi will reach Wayanad: ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലാണ് പ്രിയങ്ക സംസാരിക്കുക.

wayanad By Election 2024: പ്രിയങ്ക നാളെ വയനാട്ടിലെത്തും, ഇനി രണ്ടു ദിവസം സ്വന്തം തട്ടകത്തിൽ
പ്രിയങ്ക ​ഗാന്ധി ( IMAGE – PTI)
aswathy-balachandran
Aswathy Balachandran | Published: 27 Oct 2024 10:16 AM

കൽപ്പറ്റ: വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച വയനാട്ടിലെത്തുന്ന പ്രിയങ്ക രണ്ടു ദിവസം മണ്ഡലത്തിലുണ്ടാകും എന്നാണ് വിവരം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലാണ് പ്രിയങ്ക സംസാരിക്കുക. തുടർന്ന് മൂന്ന് മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളിൽ സംസാരിക്കും.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴ, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മൽ മൂന്നരയ്ക്ക് വണ്ടൂർ നിയോജകമണ്ഡലത്തിലെ മമ്പാട് എന്നിവിടങ്ങളിലും സംസാരിക്കും. വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിലെ ചുങ്കത്തറയിലെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കുമെന്ന് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ പി അനിൽ കുമാർ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ നിയോജകമണ്ഡലം കൺവെൻഷനുകളും പഞ്ചായത്ത് തല കൺവെൻഷനുകളും യുഡിഎഫ് പൂർത്തിയാക്കിയിരുന്നതായാണ് വിവരം. രാജ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിമാരും മുതിർന്ന പ്രവർത്തകരുമാണ് പ്രിയങ്കയ്ക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് മണ്ഡലത്തിൽ എത്തുന്നത് എന്നും അധികൃതർ വ്യക്തമാക്കി. സി പി ഐയിലെ സത്യൻ മൊകേരി, ബി ജെ പിയിലെ നവ്യ ഹരിദാസ് എന്നിവരെയാണ് പ്രിയങ്ക നേരിടേണ്ടത്.

പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലുള്ള പ്രിയങ്കയുടെ റോഡ് ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരും പ്രിയങ്കയോടൊപ്പം ഉണ്ടായിരുന്നു. റോഡ് ഷോയില്‍ പങ്കെടുക്കാനായി വിവി ജില്ലകളില്‍ നിന്ന് നിരവധിയാളുകളാണ് വയനാട്ടിലേക്കെത്തിയത്.

രാവിലെ 11.30 ഓടെ കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. അഞ്ച് സെറ്റ് പത്രികയാണ് പ്രിയങ്ക തയാറാക്കിയത്. രാഹുല്‍ ഗാന്ധിച്ച് നാമനിര്‍ദേശ പത്രിക തയാറാക്കി നല്‍കിയ ഷഹീര്‍ സിങ് അസോസിയേഷന്‍ തന്നെയാണ് പ്രിയങ്കയ്ക്കും തയാറാക്കി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഒരുപോലെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ് വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാന്‍ കാരണമായത്.

Latest News