Priyanka Gandhi: സത്യപ്രതിജ്ഞ നാളെ; പ്രിയങ്ക രണ്ട് ദിവസം വയനാട്ടില്‍ പര്യടനം നടത്തും
Priyanka Gandhi: വോട്ടര്‍മാര്‍ക്കു നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക നവംബർ 30നും ഡിസംബര്‍ ഒന്നിനും മണ്ഡലത്തില്‍ പര്യടനം നടത്തുന്നത്. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും.
കല്‍പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇതിനു ശേഷം മണ്ഡലം സന്ദർശിക്കുമെന്നാണ് വിവരം. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക വയനാട്ടിൽ എത്തുന്നത് എന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. വോട്ടര്‍മാര്‍ക്കു നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക നവംബർ 30നും ഡിസംബര്‍ ഒന്നിനും മണ്ഡലത്തില്‍ പര്യടനം നടത്തുന്നത്. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും.
അതേസമയം ടി.സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി.അപ്പച്ചന്‍, കെ.എല്‍. പൗലോസ്, പി.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം പ്രിയങ്ക ഗാന്ധിയെ ന്യൂഡൽഹിയിൽ സന്ദർശിച്ചു. വയനാട് പാര്‍ലമെന്റ് മണ്ഡലം എംപിയായി പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. ഇന്നു രാവിലെ പ്രിയങ്കയെ താമസസ്ഥലത്ത് സന്ദര്‍ശിച്ചാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. ഉരുൾപൊട്ടൽ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട വിഷയം നാളെ പ്രിയങ്ക പാർലമെന്റിൽ ഉന്നയിച്ചേക്കുമെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. നാളെ എംപിമാർ പാർലമെന്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരുമെന്നും പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
My colleagues from Wayanad brought my certificate of election today. For me, it is not just a document, it is a symbol of your love, trust, and the values we are committed to.
Thank you Wayanad, for choosing me to take forward this journey to build a better future for… pic.twitter.com/IIpYODqKjU
— Priyanka Gandhi Vadra (@priyankagandhi) November 27, 2024
മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്. വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും രാഹുല്‍ ജയിച്ചതിനെ തുടര്‍ന്ന് വയാനാട് എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയായിരുന്നു. പ്രിയങ്ക ആദ്യമായി മത്സരിക്കുന്നുവെന്ന പ്രത്യേകതയുണ്ടായിരുന്നു. 4,04,619 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്. 612020 വോട്ടുകളാണ് വയനാട്ടുകൾ പ്രിയങ്കയ്ക്ക് വയനാട് സമ്മാനിച്ചത്. കാര്യമായ വിജയപ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും മികച്ച പോരാട്ടം നടത്തുകയായിരുന്നു എല്‍ഡിഎഫിൻ്റെയും, എന്‍ഡിഎയുടെയും ലക്ഷ്യം. എന്നാല്‍ എതിരാളികളെ നിഷ്പ്രഭമാക്കിയായിരുന്നു പ്രിയങ്കയുടെ മുന്നേറ്റം. വന്‍ വിജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയാനാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്നെ ജയിപ്പിച്ച നിങ്ങളുടെ തീരുമാനം തെറ്റല്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.