5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പ്രധാന മന്ത്രിയുടെ കേരള സന്ദർശനം; കൊച്ചിയിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം

ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോർട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

പ്രധാന മന്ത്രിയുടെ കേരള സന്ദർശനം; കൊച്ചിയിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം
Prime Minister Narendra Modi
neethu-vijayan
Neethu Vijayan | Published: 14 Apr 2024 09:55 AM

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ന് കേരളത്തിൽ. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്. ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോർട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി. 15 ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനിയിലാണ് പൊതുയോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷയൊരുക്കുന്ന എസ്.പി.ജി. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. പ്രധാനമന്ത്രി യാത്രചെയ്യുന്ന റോഡിന് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളിലും ഉയരമുള്ള കെട്ടിടങ്ങളിലും വെള്ളിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു.