5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Honey Trap: വിഡിയോ കോൾ ഹണി ട്രാപ്പിൽ കുടുങ്ങിയത് വൈക്കത്തെ വൈദികൻ; 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ

Priest Duped In Honey Trap: വൈക്കത്ത് വൈദികനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ ബാംഗ്ലൂർ സ്വദേശികളായ രണ്ട് പേർ പിടിയിൽ. വിഡിയോ കോൾ വഴി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം പലപ്പോഴായി 42 ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

Honey Trap: വിഡിയോ കോൾ ഹണി ട്രാപ്പിൽ കുടുങ്ങിയത് വൈക്കത്തെ വൈദികൻ; 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Updated On: 12 Jan 2025 09:24 AM

വൈദികനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വിഡിയോ കോൾ വഴി വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിലാണ് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ച് വൈദികനുമായി ബന്ധം സ്ഥാപിച്ചതിന് ശേഷം വിഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കത്താണ് സംഭവം.

ബെംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈദികനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 42 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നു. വൈദികൻ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിച്ചാണ് പ്രതിയായ നേഹ ഫാത്തിമ ആദ്യം ബന്ധപ്പെടുന്നത്. പിന്നീട് ഈ ബന്ധത്തിലൂടെ യുവതി വൈദികനുമായി സൗഹൃദം സ്ഥാപിച്ചു. സുഹൃദ്ബന്ധത്തിലായതോടെ ഇദ്ദേഹത്തെ വിഡിയോ കോൾ വിളിച്ച് യുവതി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. പിന്നീടാണ് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി വൈദികനിൽ നിന്ന് പ്രതികൾ പണം തട്ടിയത്. 2023 ഏപ്രിൽ മുതൽ പല തവണകളായി പ്രതികൾ വൈദികനിൽ നിന്ന് ഇവർ പണം തട്ടി. വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ വൈദികൻ പോലീസിൽ പരാതിനൽകുകയായിരുന്നു. എസ്ഐമാരായ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സി.പി.ഒമാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

Also Read : Train Accident: പുറത്തിറങ്ങിയിട്ട് തിരികെ കയറാൻ ശ്രമം; ഒറ്റപ്പാലത്ത് പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ കുടുങ്ങി യുവാവിന് ഗുരുതര പരിക്ക്

പത്തനംതിട്ട പീഡനം

പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. നവവരന്‍, പ്ലസ്ടു വിദ്യാര്‍ത്ഥിയായ 17കാരന്‍, മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങള്‍ തുടങ്ങിയവരൊക്കെ അറസ്റ്റിലായവരിലുണ്ട്. പതിനേഴുകാരനെ കൂടാതെ ഷംനാദ് (20), അഫ്സൽ (21), സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക്ക് (18), സുധീഷ് (27), അപ്പു (നിഷാദ്-31), അരവിന്ദ് (23), അനന്തു പ്രദീപ് (24), വിഷ്ണു (24), ദീപു പി സുരേഷ് (22), ബിനു കെ ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരാണ് ശനിയാഴ്ച മാത്രം അറസ്റ്റിലായത്. ഇതില്‍ സുധീഷും അപ്പുവുഅഫ്സലും നേരത്തെയും ചില കേസുകളിൽ പ്രതികളാണ്. സുധീഷ് ക്രിമിനൽ കേസിലും അപ്പു മോഷണക്കേസുകളിലും അഫ്സൽ മനഃപൂർവമല്ലാത്ത നരഹത്യശ്രമക്കേസിലും മുൻപ് പ്രതിചേർക്കപ്പെട്ടിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി 62ഓളം പേർ തന്നെ പീഡിപ്പിച്ചു എന്നാണ് കുട്ടി മൊഴിനൽകിയത്. ഇതില്‍ ഫോണ്‍ രേഖയില്‍ നിന്ന് നാല്‍പതോളം പേരെ തിരിച്ചറിഞ്ഞിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള പോക്‌സോ കേസാണ് ഇത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ- ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിരുന്നു.