5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Premam Bridge : നവകേരള സദസിലെ പരാതിയിൽ നടപടിയായി; ആലുവയിലെ പ്രേമം പാലത്തിന് പൂട്ടിട്ട് അധികൃതർ

Premam Bridge Closed Permenantly : നിവിൻ പോളിയുടെ പ്രേമം എന്ന സിനിമയിലൂടെ പ്രശസ്തമായ പ്രേമം പാലം അടച്ചുപൂട്ടി. സമീപവാസികളുടെ പരാതിയെ തുടർന്നാണ് ആലുവ നീർപ്പാലം അടച്ചുപൂട്ടിയിരിക്കുന്നത്. ഇത് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ ടിൻ്റു രാജേഷ് നവകേരള സദസിൽ പരാതിനൽകിയിരുന്നു.

Premam Bridge : നവകേരള സദസിലെ പരാതിയിൽ നടപടിയായി; ആലുവയിലെ പ്രേമം പാലത്തിന് പൂട്ടിട്ട് അധികൃതർ
Premam Bridge Closed Permenantly (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 18 Aug 2024 09:08 AM

ഒടുവിൽ ആലുവയിലെ പ്രേമം പാലത്തിന് പൂട്ട് വീണു. പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവ നീർപ്പാലം അധികൃതർ വകുപ്പ് അടച്ചുപൂട്ടി. കമിതാക്കളുടെയും ലഹരിമരുന്ന് വില്പനക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ് പാലമെന്നും ഇത് അടച്ചുപൂട്ടണമെന്നും വാർഡ് കൗൺസിലർ ടിൻ്റു രാജേഷ് നവകേരള സദസിൽ പരാതിനൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

നഗരസഭാ കൗൺസിലിലും ടിൻ്റു രാജേഷ് വിഷയം അവതരിപ്പിച്ചിരുന്നു. പെരിയാർവാലി നഗരസഭയും പാലം അടയ്ക്കണമെന്ന നിലപാടെടുത്തു. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിൻ്റെ ഇരുവശവും ജനവാസമേഖലയാണ്. പാലത്തിലെ ലഹരി ഉപയോഗം കാരണം ആളുകൾക്ക് സ്വന്തം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതി ആയിരുന്നു. പാ​ല​ത്തി​ൽ​ ​പ​ല​വ​ട്ടം​ ​ക​ഞ്ചാ​വ് ​ക​ച്ച​വ​ട​ക്കാ​ർ​ ​ത​മ്മി​ൽ​ ​സം​ഘ​ർ​ഷ​മു​വുന്നത് പതിവായിരുന്നു.​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ ​നാ​ട്ടു​കാ​രെ​ ഇവർ​ ​കൈ​യേ​റ്റം​ ​ചെ​യ്തു.​ ​സ​ന്ധ്യ​യാ​യാ​ൽ​ ​വാ​ഹ​ന​ങ്ങ​ളി​ലും​ ​മ​റ്റും​ ​പാ​ല​ത്തി​ലെ​ത്തു​ന്ന​വ​ർ​ ​മ​ദ്യ​പി​ച്ച് ​ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​തും പ്രദേശവാസികൾക്ക് ശല്യമായി. പരാതികൾ ഏറിയതോടെ പാലം അടച്ചുപൂട്ടാൻ തീരുമാനിക്കുകയായിരുന്നു.

Also Read : Kerala Rain Alerts : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; രണ്ടിടത്തൊഴികെ ബാക്കിയെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

പാലത്തിൻ്റെ ഇരുവശങ്ങളിലും മധ്യഭാഗത്തെ രണ്ട് പ്രവേശന കവാടങ്ങളിലുമായി നാല് ഇരുമ്പ് ഗേറ്റുകൾ സ്ഥാപിച്ചാണ് വഴിയടച്ചത്. ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിലെത്തുന്ന പെരിയാർവാലി കനാൽ വെള്ളം കൃഷിയാവശ്യത്തിനായി പറവൂരിലേക്ക് കൊണ്ടുപോകാനായി നിർമിച്ച പാലമാണിത്. 45 വർഷത്തോളമാണ് പാലത്തിൻ്റെ പഴക്കം.

ആലുവ മാർക്കറ്റിന് പിന്നിൽ പെരിയാറിന് മുകളിലൂടെ ഉളിയന്നൂർ കടവിൽ നിന്നാണ് പാലം ആരംഭിക്കുന്നത്. പിന്നീട് കുഞ്ഞുണ്ണിക്കര, തോട്ടക്കാട്ടുകര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന, 2.2 കിലോമീറ്റർ നീളമുള്ള നീർപാലം .ആലുവ യുസി കോളജിന് സമീപം അവസാനിക്കും. കൃഷി ആവശ്യത്തിനായി നിർമിച്ചതാണെങ്കിലും പിന്നീട് ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ദ്വീപിലേക്കുള്ള വാഹന സൗകര്യത്തിനായി ചില മാറ്റങ്ങൾ വരുത്തി പാലത്തിലൂടെ ഗതാഗതം ആരംഭിച്ചു. വർഷങ്ങൾക്കുശേഷം പെരിയാറിന് കുറുകെ ഉളിയന്നൂരിൽ പുതിയ പാലം നിർമിച്ചതോടെ ഇതുവഴിയുള്ള സഞ്ചാരം കുറഞ്ഞു.

പിന്നീട് അൽഫോൺസ് പുത്രൻ്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി 2015ൽ പ്രേമം എന്ന സിനിമ പുറത്തിറങ്ങിയതോടെ പാലത്തിന് ആരാധകരായി. പാലം കാണാൻ പല സ്ഥലങ്ങളിൽ നിന്നും ആളുകളെത്തി. പിന്നീട് ഈ പാലം കമിതാക്കളുടെയും ലഹരി സംഘങ്ങളുടെയും താവളമാവുകയായിരുന്നു. ഇതോടെയാണ് പാലം അടച്ചുപൂട്ടാനുള്ള നടപടികൾ ആരംഭിച്ചത്. പാലം ​ആ​രം​ഭി​ക്കു​ന്ന​ ​ഉ​ളി​യ​ന്നൂ​ർ​ ​ക​ട​വ് ​ഭാ​ഗ​ത്തും​ ​അ​വ​സാ​നി​ക്കു​ന്ന​ ​യുസി​ ​കോ​ള​ജ് ​ഭാ​ഗ​ത്തും​ ​തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലെ​ ​പ്ര​വേ​ശ​ന​ ​സ്ഥ​ല​ത്തു​മാ​ണ് ​ഗേ​റ്റു​ക​ൾ​ ​സ്ഥാ​പി​ച്ച​ത്.​