Prakash Raj: രാജ്യം ഭരിക്കുന്നവര്‍ ഒരേയൊരു പുസ്തകമേ വായിച്ചിട്ടുള്ളൂ, അത് മനുസ്മൃതിയാണ്: പ്രകാശ് രാജ്‌

Prakash Raj At Kerala Assembly Book Festival: നിയമസഭയും അതിലെ അംഗങ്ങളും സര്‍ക്കാരും ഒരുമിച്ച് പുസ്തകോത്സവം സംഘടിപ്പിക്കുന്നത് ഹൃദയഹാരിയാണ്. ധാരാളം കുട്ടികള്‍, ചുറ്റും പുസ്തകങ്ങള്‍, സന്തോഷത്തോടെ നടക്കുന്ന ജനങ്ങള്‍ ഇതെല്ലാം സന്തോഷം നല്‍കുന്നു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് ബിരുദം പോലും ഇല്ലാതിരിക്കുന്ന കാലത്ത് നിയമസഭ നടത്തുന്ന പുസ്തകോത്സവം തീര്‍ച്ചയായും പ്രതിരോധത്തിന്റെ പ്രതീകം കൂടിയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Prakash Raj: രാജ്യം ഭരിക്കുന്നവര്‍ ഒരേയൊരു പുസ്തകമേ വായിച്ചിട്ടുള്ളൂ, അത് മനുസ്മൃതിയാണ്: പ്രകാശ് രാജ്‌

പ്രകാശ് രാജ്‌

Published: 

13 Jan 2025 20:44 PM

തിരുവനന്തപുരം: രാജ്യം ഭരിക്കുന്നവര്‍ മനുസ്മൃതി മാത്രമേ വായിച്ചിട്ടുള്ളൂവെന്ന് നടന്‍ പ്രകാശ് രാജ്. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെയും പഴിചാരലുകളുടെയും അധികാരം തട്ടിയെടുക്കലുകളുടെയും കഥകള്‍ പറയുന്ന നിയമസഭകളുള്ള രാജ്യത്ത് ഒരു നിയമസഭ ജനങ്ങള്‍ക്കായി പുസ്തകങ്ങളൊരുക്കി കാത്തിരിക്കുന്നത് അത്യപൂര്‍വവും ആനന്ദകരവുമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

നിയമസഭയും അതിലെ അംഗങ്ങളും സര്‍ക്കാരും ഒരുമിച്ച് പുസ്തകോത്സവം സംഘടിപ്പിക്കുന്നത് ഹൃദയഹാരിയാണ്. ധാരാളം കുട്ടികള്‍, ചുറ്റും പുസ്തകങ്ങള്‍, സന്തോഷത്തോടെ നടക്കുന്ന ജനങ്ങള്‍ ഇതെല്ലാം സന്തോഷം നല്‍കുന്നു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് ബിരുദം പോലും ഇല്ലാതിരിക്കുന്ന കാലത്ത് നിയമസഭ നടത്തുന്ന പുസ്തകോത്സവം തീര്‍ച്ചയായും പ്രതിരോധത്തിന്റെ പ്രതീകം കൂടിയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

“ഈ രാജ്യം ഭരിക്കുന്നവര്‍ ഒരേയൊരു പുസ്തകം മാത്രമേ വായിച്ചിട്ടുള്ളൂ, അത് മനുസ്മൃതിയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള മനുസ്മൃതി യാഥാര്‍ത്ഥ്യമാക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇവിടെ നമ്മള്‍ സാഹിത്യവും മനുഷ്യന്റെ പരിണാമത്തിന്റെ ചരിത്രവും വായിച്ചുകൊണ്ടിരിക്കുകയാണ്. കല, സംസ്‌കാരം, സിനിമ, നാടകം, സാഹിത്യം എന്നിവയാണ് പ്രതിരോധത്തിന് കരുത്ത് നല്‍കിയതും മുറിവുകളുണക്കിയതും, മാത്രമല്ല ചരിത്രത്തെ സത്യസന്ധമായി അടയാളപ്പെടുത്തിയതും,” പ്രകാശ് രാജ് പറഞ്ഞു.

ശരിയായ വിദ്യാഭ്യാസം എന്നത് സമൂഹത്തെയും അതിലെ പുതിയ തലമുറയെയും പുസ്തകങ്ങളുമായി അടുപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു നിയമസഭ വായനയുടെയും സ്വതന്ത്ര ചര്‍ച്ചകളുടെയും പ്രതിരോധത്തിന്റെയും ഭിന്നാഭിപ്രായങ്ങളുടെയും പ്രാധാന്യം മനസിലാക്കി മുന്നേറുകയാണ്. ഇത് പ്രതീക്ഷ നല്‍കുന്നുവെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.

Also Read: Pathanamthitta Assault Case‌: പത്തനംതിട്ട പീഡനം; കേസിൽ 58 പ്രതികൾ, പിടികൂടാനുള്ളത് 14 പേരെ

മഹാത്മാഗാന്ധി മരണപ്പെട്ടതാണെന്ന് പത്രങ്ങള്‍ തന്നെ പറയുന്ന കാലഘട്ടമാണിത്. മഹാത്മാഗാന്ധി മതതീവ്രവാദിയാല്‍ കൊല്ലപ്പെട്ടൂവെന്ന് പറയാന്‍ മടിക്കുന്ന കാലമാണിത്. തുടര്‍ച്ചയായി വരികയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ കേരളത്തിന്റെ വളര്‍ത്ത് പുത്രന്‍ എന്ന് പലരും തമാശയായി തന്നെപ്പറ്റി പറയാറുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലോക പുസ്തക തലസ്ഥാനമായി തിരുവനന്തപുരത്തെ പരിഗണിക്കാന്‍ യുനെസ്‌കോയ്ക്ക് അപേക്ഷ നല്‍കുമെന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചിരുന്നു, ഇത് പൂര്‍ണമായി അംഗീകരിക്കുന്നു എന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. പുസ്തകോത്സവം വന്‍ വിജയമായി മാറി, ഇന്ത്യയിലെ ഒരു നിയമസഭയ്ക്കും നടത്താന്‍ കഴിയാത്ത നേട്ടമാണിത്. രാജ്യത്ത് നടക്കുന്ന ഫാസിസത്തിന് എതിരെയുള്ള ചെറുത്തുനില്‍പ്പാണ് ഈ പുസ്തകോത്സവം എന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

 

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ