5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PP Divya: എഡിഎമ്മിന്റെ മരണം; പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

PP Divya Sent on Police Custody: വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്നും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി.

PP Divya: എഡിഎമ്മിന്റെ മരണം; പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
പി പി ദിവ്യ (image credits: facebook/ppdivyakannur)
nandha-das
Nandha Das | Updated On: 01 Nov 2024 15:17 PM

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് അഞ്ചുമണിവരെയാണ് കസ്റ്റഡി അനുവദിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്നും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. രണ്ടു ദിവസത്തേക്കാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, വൈകീട്ട് വരെ മാത്രമാണ് കോടതി സമയം അനുവദിച്ചത്.

ആദ്യ ദിവസം അറസ്റ്റിലായപ്പോൾ തന്നെ ചോദ്യം ചെയ്തതുകൊണ്ട്, ഇനി കൂടുതൽ സമയം ആവശ്യമാണോയെന്നാണ് കോടതി ചോദിച്ചത്. അതിനിടെ, ദിവ്യയുടെ ജാമ്യഹർജി തലശേരി കോടതി ഇന്ന് പരിഗണിക്കും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹർജിയിൽ കക്ഷി ചേരും.

ALSO READ: ഒടുവിൽ ജയിലിലേക്ക്; പിപി ദിവ്യ റിമാന്റിൽ

14 ദിവസത്തേക്കാണ് ദിവ്യ റിമാൻഡ് ചെയ്യപ്പെട്ടത്. പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ഇവരെ മാറ്റിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ദിവ്യയ്ക്ക് വേണ്ടി ജാമ്യഹർജി സമർപ്പിച്ചത് കെ വിശ്വനാണ്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കണ്ണൂർ ടൗൺ പൊലീസിന് മുന്നിൽ ഹാജരായത്.

അതേസമയം, മുൻ‌കൂർ ജാമ്യം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിൽ ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് ഉള്ളത്. 38 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ ശ്രമിച്ചു, നീക്കങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തു, പ്രാദേശിക മാധ്യമപ്രവർത്തകനെ കൊണ്ടുവന്ന് പ്രസംഗം റെക്കോർഡ് ചെയ്യിച്ച് പ്രചരിച്ചിച്ചു, പ്രവൃത്തിയുടെ പ്രത്യാഘാതം ദിവ്യ മനസ്സിലാക്കിയിരുന്നു എന്നുൾപ്പെടെയുള്ള നിരീക്ഷണങ്ങളാണ് കോടതി ചൂണ്ടിക്കാട്ടിയത്. അഴിമതി അറിഞ്ഞെങ്കിൽ ദിവ്യയ്ക്ക് പൊലീസിനെയോ വിജിലൻസിനേയോ സമീപിക്കാമായിരുന്നു എന്നും കോടതി പറഞ്ഞു.

 

Latest News