PP Divya: നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയ്ക്ക് ജാമ്യം

PP Divya Bail: തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദമാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.

PP Divya: നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയ്ക്ക് ജാമ്യം

പി പി ദിവ്യ (Image Credits: PP Divya Facebook)

Updated On: 

08 Nov 2024 11:40 AM

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. താൻ അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. പതിനൊന്ന് ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലായിരുന്നു ദിവ്യ.

നവീൻ ബാബു കലക്ടറോട് കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായെന്നും, അന്വേഷണ സംഘവുമായി സഹകരിച്ചെന്നും ദിവ്യ പറഞ്ഞു. കൂടാതെ, ഈ ആരോപണങ്ങൾ നിലനിൽക്കുന്നതല്ല, യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല, കൈക്കൂലി നൽകിയതിന് ശാസ്ത്രീയമായ തെളിവുകൾ നൽകിയിട്ടുണ്ട് തുടങ്ങിയ വാദങ്ങളും പ്രതിഭാഗം കോടതിയിൽ അവതരിപ്പിച്ചു. ഇതോടൊപ്പം, ദിവ്യ ഒരു സ്ത്രീയാണെന്നും, ഭരണാധികാരിയാണെന്നും, പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മയാണെന്നും പ്രതിഭാഗം വാദിച്ചു.

ALSO READ: എഡിഎമ്മിന്റെ മരണം; പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നവീൻ ബാബുവിന്റെ കുടുംബവും ഇതേ ആവശ്യമാണ് മുന്നോട്ട് വെച്ചത്. എന്നാൽ, അന്വേഷത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. “ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചത്, അഭിഭാഷകനുമായി ചർച്ച ചെയ്ത ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന്” നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.

അതേസമയം, ദിവ്യക്കെതിരെ പാർട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് സിപിഎം തരംതാഴ്ത്തി. സിപിഎമ്മിലെ ഏറ്റവും ഉയർന്ന അച്ചടക്ക നടപടികളിൽ ഒന്നാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. കണ്ണൂർ ജില്ലാ കമ്മിറ്റയെടുത്ത തീരുമാനം കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അംഗീകരിക്കുകയായിരുന്നു.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ