Pothundi Twin Murder: നീണ്ട മുടിയുള്ള സ്ത്രീകൾ വീടിനടുത്തുണ്ടായാൽ ദോഷം, കണ്ടിരുന്നത് തൃശ്സൂരിലെ മന്ത്രവാദിയെ

Pothundi Twin Murder Case: കയ്യിലും കഴുത്തിലും ചരടുകളും രക്ഷയുമായാണ് ചെന്താമര നടക്കുന്നത്. തനിക്ക് ചില ശക്തികൾ ലഭിച്ചിട്ടുണ്ടെന്ന് അയാൾ പലരോടും പറയുകയും ചെയ്തു

Pothundi Twin Murder: നീണ്ട മുടിയുള്ള സ്ത്രീകൾ വീടിനടുത്തുണ്ടായാൽ ദോഷം, കണ്ടിരുന്നത് തൃശ്സൂരിലെ മന്ത്രവാദിയെ

ചെന്താമര

arun-nair
Updated On: 

29 Jan 2025 10:49 AM

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ഒടുവിൽ പോലീസ് പിടിയിലായിരിക്കുകയാണ്. ഒരു കുടുംബത്തിലെ മൂന്ന് പേരെയും വെട്ടിക്കൊലപ്പെടുത്തിയിട്ടും പക തീരാത്ത പ്രതി ചെന്താമര കുടുംബത്തിലെ കുട്ടികളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായാണ് വിവരം. നിരവധി അന്ധ വിശ്വാസങ്ങളുടെ മുകളിൽ ജീവിച്ചിരുന്ന ചെന്താമരക്ക് ആളുകൾ തൻ്റെ കുടുംബം തകർക്കാൻ നോക്കുകയാണെന്നും ഭാര്യയും മക്കളും തൻ്റെ അടുത്ത് നിന്ന് പിണങ്ങിയതിന് പിന്നിൽ അയൽവാസികളാണെന്നാണ് ധാരണ. ഇടക്കിടെ തൃശ്ശൂരുള്ള മന്ത്രവാദിയെ കാണാൻ ഇയാൾ പോയിരുന്നതായി അയൽവാസികൾ പറയുന്നു. കയ്യിലും കഴുത്തിലും ചരടുകളും രക്ഷയുമായാണ് ചെന്താമര നടക്കുന്നത്. തനിക്ക് ചില ശക്തികൾ ലഭിച്ചിട്ടുണ്ട്, പിണങ്ങിപ്പോയ ഭാര്യയെ തിരിച്ച് കൊണ്ടു വരാം എൻ്റെ കൂടെ പോരു എന്നിങ്ങനെ പലരോടും നാട്ടിൽ ഇയാൾ പറഞ്ഞിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു.

മുടിയുള്ള സ്ത്രീകൾ അയൽക്കാരായൽ

മുടി നീളമുള്ള സ്ത്രീകൾ അയൽക്കാരായാൽ അത് കുടുംബത്തിന് പ്രശ്നമാണെന്ന് തൃശ്ശൂരുള്ള മന്ത്രവാദി ചെന്താമരയോട് പറഞ്ഞിരുന്നുവത്രെ. കൈ കകൾ തളർത്തിയിട്ട് വീടിന് മുന്നിൽ നടക്കുന്ന അയൽവാസിയോ ശരിയാക്കും എന്നടക്കം പല തവണ ചെന്താമര ഭീക്ഷണിപ്പെടുത്തിയിരുന്നതായി അയൽവാസി പുഷ്പ റിപ്പോർട്ടർ ടീവിയോ പറഞ്ഞു. പ്രദേശ വാസികളെല്ലാം പ്രതിയെ കുറിച്ച് ഭീതിയോടെയാണ് ഓര്‍മിക്കുന്നത്‌ പോലും. ഭാര്യയെ ഇടക്കിടെ മർദ്ദിക്കുമായിരുന്നു ചെന്താമര ഒരിക്കൽ കഴുത്തിന് കൊടുവാൾ കുത്തിപ്പിടിച്ച് അടിക്കുന്നതിനിടയിൽ ഭാര്യ ഓടി രക്ഷപ്പെട്ടുവെന്നും പ്രദേശവാസികൾ പറയുന്നു.

ഒടുവിൽ പിടിയിൽ

കൊലപാതകത്തിന് ശേഷം കടന്നു കളഞ്ഞ ചെന്താമരയെ ചൊവ്വാഴ്ച രാത്രിയാണ് പോലീസ് പിടികൂടുന്നത്. ഭക്ഷണം കഴിക്കാനായി ബന്ധു വീട്ടിലേക്ക് വരുന്നതിനിടയിലാണ് പ്രതി അറസ്റ്റിലാവുന്നത്. സംഭവത്തിന് ശേഷം മുങ്ങിയ ചെന്താമര പോത്തുണ്ടി ഭാഗത്തുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ തിരയാൻ ആരംഭിച്ചത്. ഒടുവിൽ 36 മണിക്കൂറിന് ശേഷമാണ് അറസ്റ്റിലാവുന്നത്.

തിങ്കളാഴ്ചയാണ് അയൽവാസിയായ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ സജിതയുടെ ഭർത്താവ് സുധാകരൻ അവരുടെ അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. മക്കളെയും കൊല്ലാൻ ഇയാൾ പ്ലാനിടുകയും അഞ്ച് പേരെ കൊല്ലുമെന്ന് പലരോടും പറയുകയും ചെയ്തിരുന്നു. അതേസമയം പരാതി ലഭിച്ചിട്ടും കേസിൽ കാര്യമായ നടപടി ഇല്ലാതിരുന്നതിനാൽ നെന്മാറ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തിരുന്നു.

Related Stories
Karyavattom Campus Ragging: കാര്യവട്ടം കോളേജിലെ റാഗിങ്: ഏഴ് വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
Alappuzha Theft: ആലപ്പുഴയിൽ 65കാരിയെ കെട്ടിയിട്ട് മർദിച്ച് മോഷണ സംഘം; പണവും സ്വർണവും കവർന്നു, വീട്ടുസഹായത്തിന് നിന്ന സ്ത്രീയെ കാണാനില്ല
Nenmara Double Murder Case: നെന്മാറ ഇരട്ട കൊലപാതക കേസ്; മജിസ്‌ട്രേറ്റിന് മുമ്പാകെ കുറ്റം സമ്മതിക്കാതെ ചെന്താമര, സെൻട്രൽ ജയിലേക്ക് മാറ്റി
PSC Salary Hike : ജില്ലാ ജഡ്ജിക്ക് കിട്ടുന്ന പരമാവധി തുക ചെയര്‍മാന്റെ സാലറി, അംഗങ്ങള്‍ക്കും ഒട്ടും കുറവില്ല; പിഎസ്‌സിയില്‍ വന്‍ ശമ്പള വര്‍ധനവ്‌
Kerala Lottery Results: ഒന്നും രണ്ടുമല്ല, സ്വന്തമാക്കിയത് ഒരു കോടി; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പുറത്ത്
Munnar Bus Accident : മൂന്നാർ എക്കോ പോയിൻ്റിൽ ബസ് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥികൾ മരിച്ചു
പ്രമേഹ സാധ്യത കുറയ്ക്കാൻ ഇവ കുടിക്കാം
ബിസ്‌ക്കറ്റ് ഇങ്ങനെ കഴിക്കാന്‍ പാടില്ല
ഇവരാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ നായകന്മാര്‍
ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്