Pothencode Murder: പോത്തൻകോട് തങ്കമണിയെ കൊലപ്പെടുത്തിയത് മോഷണത്തിനിടെ; പ്രതി പിടിയിൽ

Pothencode Thankamani Murder: സഹോദരന്റെ വസ്തുവിനോട് ചേര്‍ന്ന പുരയിടത്തിലായിരുന്നു തങ്കമണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രം കീറിയ നിലയിലായിരുന്നു. ധരിച്ചിരുന്ന ലുങ്കികൊണ്ടാണ് മൃതദേഹം മൂടിയിരുന്നത്. കാതിലുണ്ടായിരുന്ന കമ്മലും കാണാതായിട്ടുണ്ട്.

Pothencode Murder: പോത്തൻകോട് തങ്കമണിയെ കൊലപ്പെടുത്തിയത് മോഷണത്തിനിടെ; പ്രതി പിടിയിൽ

തങ്കമണി (image credits: social media)

Published: 

10 Dec 2024 14:27 PM

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. 69 വയസ്സുള്ള തങ്കമണിയാണ് (69) കൊല്ലപ്പെട്ടത്. സംഭവത്തിൽ‌ പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് പിടിയിലായത്. മോഷണത്തിനു വേണ്ടിയാണ് തങ്കമണിയെ തൗഫീഖ് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച പുലർച്ചെയ്ക്കായിരുന്നു സംഭവം. മംഗലപുരം കൊയിത്തൂര്‍കോണം യു.പി സ്‌കൂളിന് എതിര്‍വശത്ത് മണികഠന്‍ഭവനില്‍ തങ്കമണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവര്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. പൂജക്കായി വീട്ടിനടുത്തുള്ള പറമ്പില്‍ പൂ പറിക്കാനായി പോയ ഇവര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വസ്തുവിനോട് ചേര്‍ന്ന പുരയിടത്തിലായിരുന്നു തങ്കമണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രം കീറിയ നിലയിലായിരുന്നു. ധരിച്ചിരുന്ന ലുങ്കികൊണ്ടാണ് മൃതദേഹം മൂടിയിരുന്നത്. കാതിലുണ്ടായിരുന്ന കമ്മലും കാണാതായിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ‌ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധനയിൽ പ്രിതിയെപറ്റി സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Also Read: ഇന്ന് എങ്ങനെയാ, കുട എടുക്കണോ ? മഴ പെയ്യുമോ ? സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഇങ്ങനെ

പ്രതി തിരുവനന്തപുരം രാജാജി ന​ഗറിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് മം​ഗലപുരത്തെത്തിയത്. മറ്റൊരു വാഹനത്തിലാണ് സ്ഥലത്തു നിന്നും മടങ്ങിയതെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ ശരീരത്തിലും പരുക്കുകളുണ്ട്. മോഷണശ്രമത്തിനിടെ തങ്കമണി പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴാവാം തൗഫീഖിനു മുറിവേറ്റതെന്നാണ് പോലീസ് കരുതുന്നത്.ദിവസവും വീട്ടിലെ പൂജാമുറിയില്‍ പൂജ നടത്തുന്ന തങ്കമണി പുലര്‍ച്ച വീടിനു സമീപത്തെ പുരയിടത്തിൽ പൂ പറിക്കാന്‍ പോകുന്ന പതിവ് മനസ്സിലാക്കിയാണോ പ്രതി പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തും.

ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ