Pope Francis: മാതൃകാ വ്യക്തിത്വത്തിന് ഉടമ; വേദനയിലും സഹനത്തിലും വഴികാട്ടി; മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
Pinarayi Vijayan Expressed His Condolences On The Passing Of Pope Francis: അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസായിരുന്നു മാര്‍പാപ്പയുടേതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജീവിച്ച വ്യക്തിയാണ് മാര്‍പാപ്പ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസായിരുന്നു മാര്‍പാപ്പയുടേതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി തന്റെ വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃക വ്യക്തിത്വത്തിന് ഉടമയായിരുന്നു മാര്‍പാപ്പ. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.




പലസ്തീന്‍ ജനതയോട് അവരുെ വേദനയിലും സഹനത്തിലും യാതനകളിലും മനസുകൊണ്ട് അദ്ദേഹം ചേര്‍ന്ന് നിന്ന് വഴികാട്ടിയായി. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോടും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തില്‍ പങ്കുച്ചേരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.
Also Read: Pope Francis: ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു; മരണം 88ആം വയസിൽ
അതേസമയം, തന്റെ 88ാം വയസിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തത്. ഏറെ കാലമായി വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കത്തോലിക്കാ സഭയുടെ 266ാം തലവനാണ് അദ്ദേഹം. 2013 മാര്‍ച്ച് 19നാണ് അര്‍ജന്റീന സ്വദേശിയായ ജസ്വീറ്റ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി സ്ഥാനമേല്‍ക്കുന്നത്.