5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pooja Holidays: കഴുത്തറുപ്പൻ നിരക്കുമായി സ്വകാര്യ ബസുകൾ; ബെം​ഗൂരുവിൽ നിന്ന് അധിക സർവ്വീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി

KSRTC Special Service On Pooja Holidays: ബെം​ഗളൂരു ചെന്നെെ എന്നിവിടങ്ങളിൽ മലയാളികൾ ഏറെയുണ്ട്. 2-ൽ അധികം ദിവസങ്ങളിൽ അവധി കിട്ടുമ്പോൾ ഇവരിൽ പലരും നാട്ടിലേക്ക് എത്താറുണ്ട്. സ്വകാര്യ ബസുകൾ അനിയന്ത്രിതമായി നിരക്ക് വർദ്ധിപ്പിച്ചതോടെ കെഎസ്ആർടിസിയെയാണ് പലരും ആശ്രയിക്കുന്നത്.

Pooja Holidays: കഴുത്തറുപ്പൻ നിരക്കുമായി സ്വകാര്യ ബസുകൾ; ബെം​ഗൂരുവിൽ നിന്ന് അധിക സർവ്വീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി
Credits: KSRTC
athira-ajithkumar
Athira CA | Updated On: 27 Sep 2024 14:07 PM

കൊച്ചി: മലയാളികളുടെ യാത്രാ ക്ലേശം മുതലാക്കാനൊരുങ്ങി സ്വകാര്യ ബസ് ലോബി. ഓണാവധിക്ക് പിന്നാലെ നവരാത്രി പൂജ അവധിക്കും സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ചു. സാധാരണ നിരക്കിനേക്കാൾ രണ്ടായിരം രൂപയുടെ വർധനവാണ് പൂജ അവധി ആരംഭിക്കുന്ന ഒക്ടോബർ 9 മുതലുള്ളത്. സാധാരണ ദിവസങ്ങളിൽ 1500-നും 2500നും ഇടയിലാണ് ബെം​ഗളൂരു- തിരുവനന്തപുരം റൂട്ടിലെ നിരക്ക്. പൂജ അവധി ദിവസങ്ങളിൽ 3000 രൂപ മുതൽ 4500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അവധി കഴിഞ്ഞ് പകുതി പേരും മടങ്ങി പോകുന്ന 13-ാം തീയതിയിലെ സ്ഥിതിയും വ്യത്യസ്തമല്ല.

ചെന്നെെ റൂട്ടിലെ സ്വകാര്യ ബസ് ലോബിയും മലയാളികളെ പിഴിയാൻ ഒരുങ്ങി കഴിഞ്ഞു. 1400 മുതൽ 2000 രൂപ വരെയാണ് തിരുവനന്തപുരം – ചെന്നെെ റൂട്ടിലെ സാധാരണ നിരക്ക്. എന്നാൽ പൂജ അവധി ആരംഭിക്കുന്ന ദിവസങ്ങളിലും അതിന് മുമ്പുള്ള ദിവസങ്ങളിലും 3000-തിനും 4000-തിനും ഇടയിലാണ്. നേരിട്ട് ചെന്ന് ടിക്കറ്റുകൾ എടുത്താലും ഇതുതന്നെയാണ് സ്ഥിതി. കൂടുതൽ കെഎസ്ആർടിസി ബസുകളും ട്രെയിനുകളും സർവ്വീസ് നടത്തണമെന്നാണ് മലയാളികളുടെ ആവശ്യം.

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് അന്തർ സംസ്ഥാനങ്ങളിൽ നിന്ന് അധിക സർവ്വീസുകൾ നടത്തുന്നതായി കെഎസ്ആർടിസി അറിയിച്ചു. 9.10.2024 മുതൽ 07.11.2024 വരെയാണ് ബെം​ഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവ്വീസ് നടത്തുന്നത്. സ്വിഫ്റ്റ് ഉൾപ്പെടെ 20 ബസുകളാണ് മലയാളികൾക്ക് ആശ്വാസമാകുക.

10.10.2024 മുതൽ 07.11.2024 വരെയുള്ള അധിക സർവ്വീസുകൾ

1. 19.45 ബെം​ഗൂരു – കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

2. 20.15 ബെം​ഗൂരു- കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

3. 20.50 ബെം​ഗൂരു – കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

4. 21.15 ബെം​ഗൂരു – കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

5. 21.45 ബെം​ഗൂരു- കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

6. 22.15 ബെം​ഗൂരു – കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

7. 22.50 ബെം​ഗൂരു – കോഴിക്കോട് (SF) മൈസൂർ, സുൽത്താൻബത്തേരി വഴി

8. 23.15 ബെം​ഗൂരു – കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

9. 20.45 ബെം​ഗൂരു – മലപ്പുറം (S/F) മൈസൂർ, കുട്ട വഴി(alternative days)

10. 20.45 ബെം​ഗൂരു – മലപ്പുറം (S/Dix.) മൈസൂർ, കുട്ട വഴി(alternative days)

11. 19.15 ബെം​ഗൂരു – തൃശ്ശൂർ (S/Exp.) കോയമ്പത്തൂർ, പാലക്കാട് വഴി കോയമ്പത്തൂർ, പാലക്കാട് വഴി

12. 21.15 ബെം​ഗൂരു – തൃശ്ശൂർ (S/Exp.) കോയമ്പത്തൂർ, പാലക്കാട് വഴി

13. 22.15 ബെം​ഗൂരു – തൃശ്ശൂർ (SF) കോയമ്പത്തൂർ, പാലക്കാട് വഴി

14. 17.30 ബെം​ഗൂരു – എറണാകുളം (S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

15. 18.30 ബെം​ഗൂരു – എറണാകുളം (S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

16. 19.30 ബെം​ഗൂരു- എറണാകുളം (S/Dix.) കോയമ്പത്തൂർ, പാലക്കാട് വഴി

17. 19.45 ബെം​ഗൂരു – എറണാകുളം (S/Dlx.) കോയമ്പത്തൂർ, പാലക്കാട് വഴി

18. 20.30 ബെം​ഗൂരു – എറണാകുളം (S/Dix.) കോയമ്പത്തൂർ, പാലക്കാട് വഴി

19. 17.00 ബെം​ഗൂരു – അടൂർ (S/Dix.) കോയമ്പത്തൂർ, പാലക്കാട് വഴി

20. 17.30 ബെം​ഗൂരു – കൊല്ലം (S/Exp.) കോയമ്പത്തൂർ, പാലക്കാട് വഴി