Alappuzha ASI Suspension: വധശ്രമക്കേസ് പ്രതിക്കൊപ്പം ഉല്ലാസയാത്ര; എഎസ്ഐ-ക്ക് സസ്പെൻഷൻ

Alappuzha ASI Suspension For Going Excursion With Accused: പതിനൊന്ന് വർഷത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയ വധശ്രമ കേസ് പ്രതികളുമായി വിനോദയാത്ര നടത്തി എഎസ്ഐ. സംഭവത്തിന്റെ വീഡിയോകൾ വൈറൽ ആയതോടെ അധികൃതർ നടപടി എടുത്തു.

Alappuzha ASI Suspension: വധശ്രമക്കേസ് പ്രതിക്കൊപ്പം ഉല്ലാസയാത്ര; എഎസ്ഐ-ക്ക് സസ്പെൻഷൻ
Updated On: 

21 Aug 2024 09:56 AM

വധശ്രമകേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം വിനോദയാത്രയ്ക്ക് പോയ എഎസ്ഐയെ സസ്‌പെൻഡ് ചെയ്തു. ആലപ്പുഴ എആർ ക്യാംപ് എഎസ്ഐ ശ്രീനിവാസനെ ആണ് സസ്‌പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

11 വർഷം മുമ്പ് ആലപ്പുഴ നഗരത്തിൽ നടന്ന കൊലപാതക ശ്രമത്തിൽ ജാമ്യം നേടിയ മൂന്നാം പ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് എഎസ്ഐ ഉല്ലാസയാത്ര നടത്തിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം നടന്നത്. ആലപ്പുഴയിലെ ഒരു വീട്ടിലും ജില്ലയ്ക്ക് പുറത്തുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലുമായി പ്രതികൾക്കൊപ്പം ആഘോഷത്തിൽ ഏർപ്പെട്ട എഎസ്ഐയുടെ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വധശ്രമ കേസിൽ പതിനൊന്ന് വർഷമായി ജയിലിൽ ആയിരുന്ന പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനെ തുടർന്നായിരുന്നു ആഘോഷം.

ALSO READ: ഓണം ഓണാക്കാൻ… സ്പെഷ്യൽ ട്രെയിൻ; സ്റ്റോപുകൾ, സർവീസുകൾ, കൂടുതലറിയാം

സംഭവത്തിൽ എഎസ്ഐയുടെ മൊഴി എടുത്ത്, ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി വിട്ടയച്ചിരുന്നു. അതിനു പിന്നാലെയാണ് ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും വൈറൽ ആയത്. ഇതോടെയാണ് എഎസ്ഐയെ സസ്‌പെൻഡ് ചെയ്തത്.

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍