Kochi Ganja Raid: കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട; വിദ്യാര്‍ഥികളുടെ താമസ സ്ഥലത്ത് പരിശോധന, ഒരാള്‍ പിടിയില്‍
Police Ganja Raid in Kochi: പരിശോധനയില്‍ തൃക്കാക്കര ഭാരത മാതാ കോളേജ് വിദ്യാര്‍ഥി പിടിയിലായി. വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായും വിവരമുണ്ട്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും പോലീസ് കണ്ടെടുത്തു. മദ്യപിച്ച് വാഹനമോടിച്ചവരെയും പിടികൂടിയിട്ടുണ്ട്.

കൊച്ചി: എറണാകുളത്ത് വീണ്ടും ലഹരിവേട്ട. വിവിധ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തി. കുസാറ്റിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലുകളിലും പിജികളിലുമായിരുന്നു പരിശോധന.
കളമശേരി പോലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഹോസ്റ്റലുകളില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവ് കണ്ടെടുത്തായി എസിപി അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നും പോലീസ് വ്യക്തമാക്കി.
പരിശോധനയില്‍ തൃക്കാക്കര ഭാരത മാതാ കോളേജ് വിദ്യാര്‍ഥി പിടിയിലായി. വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായും വിവരമുണ്ട്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും പോലീസ് കണ്ടെടുത്തു. മദ്യപിച്ച് വാഹനമോടിച്ചവരെയും പിടികൂടിയിട്ടുണ്ട്.




അതേസമയം, കഴിഞ്ഞ ദിവസം കളമശേരി പോളിടെക്‌നിക് കോളേജില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് നിലവിലെ പോലീസ് നടപടി. പോളിടെക്‌നിക്കില്‍ കഞ്ചാവ് എത്തിച്ച് നല്‍കിയ മൂന്നാം വര്‍ഷ വിദ്യാര്‍ഥിക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൊല്ലം സ്വദേശിയാണ് ഈ വിദ്യാര്‍ഥി. ഇയാളാണ് പണമിടപാട് നടത്തിയതെന്നാണ് അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
മുഖ്യപ്രതിയായ ആകാശിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച (മാര്‍ച്ച് 16) പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ കോളേജ് ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്ന മറ്റാളുകളുടെ വിവരം ലഭിക്കുമെന്നാണ് പോലീസ് വിലയിരുത്തല്‍.
അതേസമയം, പോളിടെക്‌നിക്കില്‍ നിന്നും ലഹരിക്കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ക്ക് കെഎസ്‌യു ബന്ധമുണ്ടെന്ന് എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആരോപിച്ചു. അറസ്റ്റിലായ ഷാലിക്ക് കെഎസ്‌യു പ്രവര്‍ത്തകനാണെന്നാണ് ആര്‍ഷോ പറയുന്നത്. ഇതിന് തെളിവായി ചിത്രവും ആര്‍ഷോ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.