P V Anwar MLA: “ജനപ്രതിനിധി എന്നനിലയില്‍ അദ്ദേഹത്തിന് പറയാന്‍ അധികാരവും സ്വാതന്ത്ര്യവുമുണ്ട്”; പി വി അന്‍വറിനെ ന്യായീകരിച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

P V Anwar MLA Statement On P V Sasidharan: മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരനെ അധിക്ഷേപിച്ച സംഭവത്തിൽ പി വി അൻവറിനെ ന്യായീകരിച്ച് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ.

P V Anwar MLA: ജനപ്രതിനിധി എന്നനിലയില്‍ അദ്ദേഹത്തിന് പറയാന്‍ അധികാരവും സ്വാതന്ത്ര്യവുമുണ്ട്; പി വി അന്‍വറിനെ ന്യായീകരിച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍
Updated On: 

22 Aug 2024 08:21 AM

എംഎൽഎ പി വി അൻവറിനെ ന്യായീകരിച്ച് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാനനേതൃത്വം രംഗത്ത് വന്നു. പി വി അൻവർ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരനെ പൊതുവേദിയിൽ വെച്ച് പരസ്യമായി വിമർശിച്ചതിനെയാണ് പൊലീസ് അസോസിയേഷൻ ന്യായീകരിച്ചത്. ‘ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന് പറയാൻ അധികാരവും സ്വന്തത്ര്യവും ഉണ്ടെന്ന്’ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തും ജനറൽ സെക്രട്ടറി സി ആർ ബിജുവും പറഞ്ഞു. കോഴിക്കോട് വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

‘ഇത്തരം വിമർശനങ്ങളിൽ അസ്വസ്ഥരാവേണ്ടതില്ല, വ്യക്തിപരമായോ വൈകാരികമായോ ഇവയെ കാണേണ്ട. ഇതിലും വലിയ, ഒരു അടിസ്ഥാനവുമില്ലാത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്നവരാണ് പൊലീസ്. തിരുത്തേണ്ടത് തിരുത്തുകയും അവഗണിക്കേണ്ടത് അവഗണിക്കുകയും ചെയ്യണം. ഓരോരുത്തർക്കും വിമർശനത്തിന് ഓരോ ശൈലികൾ ആയിരിക്കും. അതിനാൽ, എംഎൽഎ പറഞ്ഞതും പോസിറ്റീവ് ആയി എടുത്താൽ മതി. പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായി എടുക്കേണ്ടതില്ല. എംഎൽഎ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം ആണ്, ഇതൊരു ആദ്യ സംഭവം അല്ല. ഞങ്ങൾ വിമർശിക്കാനാണ് ക്ഷണിക്കുന്നത്. പുകഴ്ത്തലുകൾ നടത്തുന്നവരെ വിളിച്ചാൽ തെറ്റുകൾ തിരിച്ചറിയാതെ പോകും’ എന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ പറഞ്ഞു.

ALSO READ: പാര്‍ക്കിലെ റോപ് വേ ഉപകരണങ്ങള്‍ മോഷണം പോയിട്ട് കണ്ടെത്തിയില്ല; മലപ്പുറം എസ്പിയെ അധിക്ഷേപിച്ച് പിവി അന്‍വര്‍ എംഎല്‍എ

 

ഐപിഎസ് അസോസിയേഷന്റെ നിലപാട്

പി വി അൻവർ എംഎൽഎ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ നിലപാട്. എസ്പിയെ മാത്രമല്ല ഐപിഎസ് ഉദ്യോഗസ്ഥരെ ഒട്ടാകെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങളാണ് എംഎൽഎ നടത്തിയതെന്ന് അസോസിയേഷന്റെ പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകും. അദ്ദേഹം ഐപിഎസ് ഉദ്യോഗസ്ഥർ അപമാനകരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നുവെന്ന് ആരോപിക്കുകയും ജില്ലാ പൊലീസ് മേധാവിയെ ഫാസിസ്റ്റ് എന്ന് മുദ്രകുത്തുകയും ചെയ്തു.

ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം