Police Officer Attacked: ഒറ്റപ്പാലം മീറ്റ്‌നയില്‍ സംഘർഷം; എസ്ഐ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു
Police Officer Attacked: കഴിഞ്ഞ ദിവസം ( തിങ്കളാഴ്ച ) രാത്രി 12 മണിയോടെയാണ് സംഭവം. ഒറ്റപ്പാലം മീറ്റ്നയിൽ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നെന്ന വിവരം അറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. പ്രശ്നത്തിന്റെ കാരണം വ്യക്തമല്ല.

ഒറ്റപ്പാലം: സംഘർഷം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റനയിലാണ് സംഭവം. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണൻ, മീറ്റനയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബർ എന്നിവർക്കാണ് സംഘർഷത്തിൽ വെട്ടേറ്റത്.
ഗ്രേഡ് എസ്ഐ രാജ് നാരായണന് കൈക്കാണ് പരിക്ക്. ഇരുവരും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ( തിങ്കളാഴ്ച ) രാത്രി 12 മണിയോടെയാണ് സംഭവം. ഒറ്റപ്പാലം മീറ്റ്നയിൽ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നെന്ന വിവരം അറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. ഇവിടെ നിന്ന് അക്ബറിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. അക്ബറും മറ്റൊരു വിഭാഗവും തമ്മിലായിരുന്നും സംഘർഷം. പ്രശ്നത്തിന്റെ കാരണം വ്യക്തമല്ല.
ഭാര്യയെയും മകനെയും തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്ന് യുവാവ്
ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ്. ഇരുവരെയും തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മദ്യപാനത്തെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിന് കാരണം. ഝാര്‍ഖണ്ഡ് സരായികേല സ്വദേശിയായ പാര്‍വതി ദേവിയും അഞ്ച് വയസുകാരനായ മകന്‍ ഗണേഷ് മുണ്ഡയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാർവതി ദേവിയുടെ ഭർത്താവ് ശുക്രം മുണ്ഡയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശുക്രം മുണ്ഡ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യ പാര്‍വതിയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മദ്യപാനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തര്‍ക്കം പതിവായിരുന്നു എന്ന് സമീപവാസികള്‍ പറയുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെ പാര്‍വതിയുടെയും ഗണേഷിന്റെ കരച്ചില്‍ കേട്ടാണ് പ്രദേശവാസികൾ വീട്ടിലേക്ക് ഓടിയെത്തുന്നത്. അയല്‍വാസികള്‍ എത്തിയപ്പോഴേക്ക് ചോരയില്‍ കുളിച്ച നിലയിലായിരുന്നു പാർവതിയുടെയും ഗണേശിന്റെയും മൃതദേഹങ്ങള്‍. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.