5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Police Medal Kerala : ‘മുഖ്യമന്ത്രയുടെ പോലസ് മെഡൻ’ എന്ന് അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ തിരിച്ചുവിളിച്ചു

Police Medal Kerala Spelling Mistakes : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റ്. ഇതോടെ മെഡലുകൾ തിരികെവിളിക്കാൻ ഡിജിപി നിർദ്ദേശം നൽകി.

Police Medal Kerala : ‘മുഖ്യമന്ത്രയുടെ പോലസ് മെഡൻ’ എന്ന് അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ തിരിച്ചുവിളിച്ചു
പോലീസ് മെഡൽ, പിണറായി വിജയൻ (Image Credits - Social Media, PTI)
abdul-basith
Abdul Basith | Updated On: 03 Nov 2024 10:36 AM

മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റ്. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത പോലീസ് മെഡലുകളിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്. ഇതോടെ മെഡലുകൾ തിരിച്ചുവിളിച്ചു. ആകെ വിതരണം ചെയ്ത മെഡലുകളിൽ പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റുകൾ ഉണ്ടെന്നാണ് വിവരം. അക്ഷരത്തെറ്റുകൾ തിരുത്തി എത്രയും വേഗം പുതിയ മെഡലുകൾ നൽകാൻ കരാറെടുത്ത സ്ഥാപനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.

മെഡലുകൾ സ്വീകരിച്ച പോലീസുകാരാണ് ഇവയിലെ അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് മെഡലുകളിൽ തെറ്റായി രേഖപ്പെടുത്തിയിരുന്നത്. പോലീസ് മെഡൽ എന്നതിന് പകരം ‘പോലസ് മെഡൻ’ എന്നും തെറ്റായി രേഖപ്പെടുത്തിയിരുന്നു. മെഡൽ ജേതാക്കളായ പോലീസുകാർ വിവരം മേലധികാരികളെ അറിയിച്ചു. ഇതോടെ വിഷയത്തിൽ ഇടപെട്ട ഡിജിപി എത്രയും വേഗം മെഡലുകൾ തിരികെവാങ്ങാൻ നിർദ്ദേശം നൽകി.

Also Read : Digital Driving License: ലൈസൻസ് ഇനി ഫോണിൽ മതി…; സംസ്ഥാനത്ത് പുതിയ അപേക്ഷകർക്ക് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ്

കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് പോലീ മെഡല്‍ ലഭിച്ചത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാറിന് മെഡൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തൃശൂർ പൂരം കലക്കലിൽ ഉൾപ്പടെ അന്വേഷണം നേരിടുന്നതിനാൽ ഇത് തത്കാലത്തേക്ക് തടഞ്ഞുവച്ചിരിക്കുകയാണ്. ഡിജിപിയാണ് അജിത് കുമാറിന് മെഡൽ നൽകേണ്ടെന്ന നിർദ്ദേശം നൽകിയത്. പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ഉത്തരവ് ലഭിക്കുന്നത് വരെ മെഡൽ വിതരണം ചെയ്യേണ്ടെന്നാണ് നിർദേശം. അജിത് കുമാറിനെ കൂടാതെ ഡിവൈഎസ്പി അനീഷ് കെജിയ്ക്കും മെഡൽ നൽകരുതെന്ന് ഉത്തരവിൽ പറയുന്നു. മുൻപും പോലീസ് മെഡൽ ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അനീഷ് കെജി.

സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപി വരെയുള്ളവർക്കാണ് പോലീസ് മെഡൽ നൽകുക. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ മെഡലിന് പരിഗണിക്കും.