5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Police Jeep Accident: കൊച്ചിയിൽ പൊലീസ് ജീപ്പ് ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Police Jeep Collides with Goods Auto in Kochi: ഞാറക്കൽ പോലീസിന്റെ ജീപ്പാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട പോലീസ് ജീപ്പ് ഗുഡ്‌സ് ഓട്ടോയിൽ പോയി ഇടിക്കുകയായിരുന്നു.

Police Jeep Accident: കൊച്ചിയിൽ പൊലീസ് ജീപ്പ് ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് അപകടം; നാല് പേർക്ക് പരിക്ക്
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 21 Mar 2025 20:04 PM

കൊച്ചി: കൊച്ചിയിൽ പോലീസ് ജീപ്പും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. സംഭവ സമയത്ത് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന നാല് സ്ത്രീകൾക്ക് പരിക്കേറ്റു. എറണാകുളം ചെറായി പള്ളി സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഞാറക്കൽ പോലീസിന്റെ ജീപ്പാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട പോലീസ് ജീപ്പ് ഗുഡ്‌സ് ഓട്ടോയിൽ പോയി ഇടിക്കുകയായിരുന്നു.

ALSO READ: പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം; പെരിന്തൽമണ്ണയിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

പെരിന്തൽമണ്ണയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

പെരിന്തൽമണ്ണ താഴേക്കാട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിൽ കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളിൽ രണ്ടു പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ് – മലയാളം മീഡിയം വിദ്യാർത്ഥികൾ തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് അന്ന് സസ്‌പെൻഷനും ലഭിച്ചിരുന്നു. ഈ വിദ്യാർത്ഥി പരീക്ഷ എഴുതാൻ വെള്ളിയാഴ്ച സ്‌കൂളിൽ എത്തിയിരുന്നു. ഇതോടെയാണ് സംഘർഷം ഉണ്ടായത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഈ വിദ്യാർത്ഥി മൂർച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് മൂന്ന് കുട്ടികളെയും കുത്തി പരിക്കേലിപ്പിക്കുകയായിരുന്നു.