Drug Smuggling: ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത്; റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കി പൊലീസ്
Drug Smuggling: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് പരിശോധന. അന്തര്‍ സംസ്ഥാന ബസുകള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാൻ നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ ട്രെയിനിൽ ലഹരി കടത്ത് കൂടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സംയുക്ത പരിശോധന ശക്തമാക്കിയത്.

തിരുവനന്തപുരം: ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കി പൊലീസ്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് പരിശോധന. പാഴ്സലുകളും ലഗേജുകളും ആർപിഎഫും റെയിൽവേ പൊലീസും എക്സൈസും സംയുക്തമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധന ഊര്‍ജിതമാക്കിയതോടെ ട്രെയിൻ വഴി കടത്താൻ ശ്രമിച്ച 168 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി.
അന്തർസംസ്ഥാന ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായാണ് കർശന പരിശോധന. അന്തര്‍ സംസ്ഥാന ബസുകള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാൻ കർശന നടപടികൾ സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ട്രെയിനിൽ ലഹരി കടത്ത് കൂടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സംയുക്ത പരിശോധന ശക്തമാക്കിയത്.
ALSO READ: ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി
ലഹരിക്കടത്ത് സംഘങ്ങള്‍ ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ്. കയറ്റി അയക്കുന്നവർ ഇടിനലക്കാർക്ക് കഞ്ചാവ് കെട്ടിരിക്കുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ കൈമാറും. ചിത്രത്തിന്റെ സഹായത്തോടെ ഇടനിലക്കാര്‍ കഞ്ചാവ് കണ്ടെത്തുകയും സ്റ്റേഷനുകളിൽ നിന്ന് പുറത്തേയ്ക്ക് കടത്തുന്നതുമാണ് രീതി. ഇത് തടയാനാണ് എല്ലാ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കിയത്.
ഇത്തരത്തിൽ ലഹരി കടത്തിയ കേസുകളിലെ പ്രതികളുടെ ചിത്രങ്ങളടങ്ങിയ ഫയൽ റെയിൽവേ പൊലീസ് തയ്യാറാക്കി. ഈ വിവരങ്ങൾ ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ ലഹരിക്കടത്ത് സംഘത്തിലുള്ളവരുടെ മൊബൈൽ ടവര്‍ ലൊക്കേഷൻ പിന്തുടര്‍ന്നുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് റെയിൽവേ എസ്പി അരുണ്‍ ബി കൃഷ്ണ വ്യക്തമാക്കി.