Arjun Family Cyber Attack: ‘സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം…’: അർജുൻ്റെ കുടുംബത്തിൻ്റെ പരാതിയിൽ കേസെടുത്തു

Cyber Attack On Arjun Family: സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സൈബർ ആക്രമണങ്ങൾക്ക് എതിരെ ഇന്നലെയാണ് അർജുൻറെ കുടുംബം പരാതി നൽകിയത്.

Arjun Family Cyber Attack: സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം...: അർജുൻ്റെ കുടുംബത്തിൻ്റെ പരാതിയിൽ കേസെടുത്തു

അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ.

Published: 

04 Oct 2024 08:18 AM

കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുൻറെ കുടുംബം നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സൈബർ ആക്രമണങ്ങൾക്ക് എതിരെ ഇന്നലെയാണ് അർജുൻറെ കുടുംബം പരാതി നൽകിയത്.

കോഴിക്കോട് കമ്മീഷണർക്കാണ് ഇന്നലെ അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അർജുൻറെ കുടുംബം രംഗത്തെത്തിയിരുന്നു. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അർജുൻറെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ALSO READ: പലരും പണം വച്ചുനീട്ടിയെങ്കിലും വാങ്ങിയില്ല; മുബീൻ സ്വന്തം അനുജൻ; അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു എന്ന് മനാഫ്

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ ഇന്നലെ മനാഫ് വാർത്താസമ്മേളനം നടത്തി അർജുൻറെ കുടുംബത്തോട് മാപ്പു പറയുകയും ചെയ്തു. അർജുൻറെ കുടുംബത്തിനെതിരായ നടക്കുന്ന സൈബർ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മനാഫ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

പലരും പണം വച്ചുനീട്ടിയെങ്കിലും വാങ്ങിയില്ല. ആർക്ക് വേണമെങ്കിലും തൻ്റെ അക്കൗണ്ട് പരിശോധിക്കാം. അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയെങ്കിൽ മാപ്പ് പറയുകയാണ്. വൈകാരികമായി സമീപിക്കുന്നതാണ് തൻ്റെ രീതി. അതാണ് പ്രശ്നമായത്. ഇന്നത്തോട് കൂടി ഈ വിഷയം അവസാനിക്കണമെന്നുമാണ് മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Related Stories
Vishu 2025 : ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്ന വിളംബരമാവട്ടെ ഈ വിഷു; മുഖ്യമന്ത്രിയുടെ ആശംസ
Kerala Weather Update: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശം
Wild Elephant Attack: കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
Vishu 2025: കണി കാണും നേരമായി; ഓർമകളെ തൊട്ടുണത്തുന്ന മറ്റൊരു വിഷു കൂടി
Subsidy Scheme for Farmers: റബ്ബർ, ഏലം, കാപ്പി കർഷകർക്ക് സന്തോഷ വാർത്ത; പുതിയ ധനസഹായം ഈ വർഷം മുതൽ, നേട്ടം ഈ ജില്ലകളിലെ കർഷർക്ക് മാത്രം
Suresh Gopi : കുരുത്തോലയുമായി പ്രദിക്ഷണത്തിൻ്റെ മുൻനിരയിൽ സുരേഷ് ഗോപി; തൃശൂർ സേക്രട്ട് ഹാർട്ട് ചർച്ചിൽ ഓശാനയ്ക്ക് പങ്കെടുത്ത് കേന്ദ്രമന്ത്രി
പല്ലി ശല്ല്യമുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിക്കാം
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്